23.8 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • യുണൈറ്റഡ് മർച്ചന്റ് ചേമ്പർ കാക്കയങ്ങാട് യൂണിറ്റ് കുടുംബ സംഗമം
Uncategorized

യുണൈറ്റഡ് മർച്ചന്റ് ചേമ്പർ കാക്കയങ്ങാട് യൂണിറ്റ് കുടുംബ സംഗമം


കാക്കയങ്ങാട് : യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ കാക്കയങ്ങാട് യൂണിറ്റ് കുടുംബ സംഗമം എടത്തൊട്ടിയിൽ നടന്നു. ഡോ: വി. ശിവദാസൻ എം.പി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ടി.എഫ്. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. സണ്ണി ജോസഫ് എം.എൽ.എ മുഖ്യാതിഥിയായി.

വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി. ബിന്ദു
ആദരിച്ചു. മുഴക്കുന്ന് എസ്.ഐ പി. വിജേഷ് മുതിർന്ന വ്യാപാരികളെ ആദരിച്ചു. യു.എം.സി സംസ്ഥാന സെക്രട്ടറിയേറ്റംഗം സി.എച്ച്. ആലിക്കുട്ടി ഹാജി പെൻഷൻ വിതരണം നടത്തി. പുതുതായി വന്ന അംഗങ്ങളെ ജില്ലാ ജനറൽ സെക്രട്ടറി ഷിനോജ് നരിതൂക്കിൽ സ്വീകരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ.എം. ബഷീർ ജില്ലാ ക്ഷേമനിധി ഉദ്ഘാടനം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വി. വിനോദ്, പഞ്ചായത്തംഗങ്ങളായ സി.കെ. ചന്ദ്രൻ, കെ. മോഹനൻ, എ. ഷിബു, അഡ്വ.വി. ഷാജി, ഒ. ഹംസ, വി. രാജു , എം ഹരിദാസ് , മണികണ്ഠൻ മാസ്റ്റർ, ഷിബി രാജ്, ജോഫിൻസ് ജെയിംസ്, പി.വി രജീഷ്, പി.പി. അബ്ദുൾ ഷുക്കൂർ , ഷൈജു ജോർജ്ജ്, ശശി കൃപ, സിനോജ് മാക്സ്, സിന്ധു ശ്രീകുമാർ, രാജീവൻ പാല തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് കലാപരിപാടികളും ഗാനമേളയും നടന്നു.

Related posts

രണ്ടാം വിവാഹത്തിലെ ഭാര്യ ഫേസ്ബുക്കിലിട്ട വിവാഹ ചിത്രം ആദ്യ ഭാര്യ കണ്ടു, കേസ്; സ്വത്ത് ജപ്തി ചെയ്ത് കോടതി

Aswathi Kottiyoor

കേരളത്തില്‍ കാലവര്‍ഷം എത്തി

Aswathi Kottiyoor

ഭീതി പരത്തി കാട്ടാനക്കൂട്ടം, സംഘത്തിലുള്ളത് ആറ് ആനകൾ, പുറത്തിറങ്ങാൻ കഴിയാതെ പ്ലാക്കത്തടത്തുകാർ

Aswathi Kottiyoor
WordPress Image Lightbox