• Home
  • Uncategorized
  • പ്രിയദര്‍ശിനി സമഗ്ര സാഹിത്യ പുരസ്‌കാരം കഥാകൃത്ത് ടി പത്മനാഭന്
Uncategorized

പ്രിയദര്‍ശിനി സമഗ്ര സാഹിത്യ പുരസ്‌കാരം കഥാകൃത്ത് ടി പത്മനാഭന്

തിരുവനന്തപുരം: കെപിസിസിയുടെ പ്രസിദ്ധീകരണ വിഭാഗമായ പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് സമഗ്ര സാഹിത്യ സംഭാവനക്കായി ഏര്‍പ്പെടുത്തിയ പ്രഥമ പ്രിയദര്‍ശിനി സാഹിത്യ പുരസ്‌കാരത്തിന് പ്രമുഖ കഥാകൃത്ത് ടി പത്മനാഭന്‍ അര്‍ഹനായതായി ജൂറി ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ അറിയിച്ചു.

തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ഒരു ലക്ഷം രൂപയും ആര്‍ട്ടിസ്റ്റ് ബിഡി ദത്തന്‍ രൂപകല്‍പ്പന ചെയ്ത ശില്പവും പ്രശംസാ പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 2023 ഡിസംബറില്‍ പുരസ്‌കാര ദാന ചടങ്ങ് നടക്കും. യു കെ കുമാരന്‍, ഗ്രേസി, സുധാ മേനോന്‍, അഡ്വ. പഴകുളം മധു എന്നിവര്‍ ആയിരുന്നു. അവാര്‍ഡ് നിര്‍ണ്ണയ സമതിയിലെ മറ്റു അംഗങ്ങള്‍.

Related posts

പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം നേരത്തെയാക്കി; 24 ന് കൊച്ചിയില്‍

Aswathi Kottiyoor

വീട്ടില്‍ വോട്ട് ചെയ്യാനുള്ള അപേക്ഷ നല്‍കാന്‍ അവസരം ഇന്നു വരെ മാത്രം

Aswathi Kottiyoor

‘ഒരു കിലോമീറ്റർ സഞ്ചരിക്കാൻ ഒരു മണിക്കൂർ’; കർഷക പ്രതിഷേധത്തെ തുടർന്ന് ഡൽഹിയിൽ വൻ ഗതാഗതക്കുരുക്ക്

Aswathi Kottiyoor
WordPress Image Lightbox