26.5 C
Iritty, IN
June 30, 2024
  • Home
  • Uncategorized
  • ആലുവയിൽ 5 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: വിധി നവംബർ 4 ന്; 26 ദിവസത്തിൽ വിചാരണ പൂർത്തിയാക്കി
Uncategorized

ആലുവയിൽ 5 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: വിധി നവംബർ 4 ന്; 26 ദിവസത്തിൽ വിചാരണ പൂർത്തിയാക്കി

കൊച്ചി: ആലുവയിൽ അഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ സംഭവത്തിൽ കോടതി നവംബർ നാലിന് വിധി പറയും. എറണാകുളം പോക്സോ കോടതിയാണ് വിധി പറയുക. കേസിൽ 26 ദിവസം കൊണ്ടാണ് വിചാരണ പൂർത്തിയാക്കിയത്. ജൂലൈ 28 നാണ് 5 വയസുകാരി കൊല്ലപ്പെട്ടത്. ഒക്ടോബർ 4 നാണ് കേസിൽ വിചാരണ തുടങ്ങിയത്. ബിഹാർ സ്വദേശി അസ്ഫാക് ആലമാണ് കേസിൽ പ്രതി.ബിഹാർ സ്വദേശികളായ ദമ്പതികളുടെ അഞ്ച് വയസുകാരി മകളെ ജൂലൈ 28 നാണ് തൊട്ടടുത്ത മുറിയിൽ പുതുതായി താമസിക്കാൻ വന്ന അസ്ഫാക് ആലം വിളിച്ചുകൊണ്ടുപോയത്. കുട്ടിയെ കാണാതായെന്ന വിവരം നടുക്കത്തോടെയാണ് കേരളം കേട്ടത്. സംസ്ഥാനത്തെമ്പാടും തിരച്ചിൽ ആരംഭിച്ച് വൈകാതെ തന്നെ അസ്ഫാക് ആലത്തെ പൊലീസ് പിടികൂടി. എന്നാൽ ഇയാൾ ലഹരിയുടെ സ്വാധീനത്തിലായിരുന്നു. രാവിലെ വരെ കാത്തിരുന്നിട്ടും പ്രതി ലഹരിയുടെ സ്വാധീനത്തിൽ നിന്ന് വിട്ടിരുന്നില്ല.

Related posts

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിയും യുവാവും മുങ്ങിമരിച്ചു; അപകടം പാലോട് പൊട്ടൻചിറയിൽ കുളിക്കുന്നതിനിടെ

Aswathi Kottiyoor

*കുട്ടിക്ക് പനി, രക്തം ഛര്‍ദിച്ചു, പരിശോധിച്ചപ്പോള്‍ ശ്വാസകോശത്തില്‍ സൂചി! പുറത്തെടുത്തത് കാന്തം ഉപയോഗിച്ച്‌*

Aswathi Kottiyoor

സിറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തെരഞ്ഞെടുത്തു; ഔദ്യോഗിക പ്രഖ്യാപനം ഉടനെന്ന് സൂചന

Aswathi Kottiyoor
WordPress Image Lightbox