24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • *യൂത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ കേളകം ടൗൺ ശുചീകരിച്ചു.*
Uncategorized

*യൂത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ കേളകം ടൗൺ ശുചീകരിച്ചു.*


കേളകം: നാല്പതാം വാർഷികം ആഘോഷിക്കുന്ന കേളകം യൂത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ കേളകം ടൗൺ ശുചീകരിച്ചു. ശുചീകരണ പ്രവർത്തനങ്ങൾ കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി ടി അനീഷ് ഉദ്ഘാടനം ചെയ്തു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മൈഥിലി രമണൻ മുഖ്യാതിഥിയായിരുന്നു. യൂത്ത് ക്ലബ് പ്രസിഡണ്ട് ടൈറ്റസ് പി സി അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോഡിനേറ്റർ വ്യാസന്‍ മാസ്റ്റര്‍ സ്വാഗതവും കെ പി ഷാജി മാസ്റ്റര്‍ നന്ദിയും പറഞ്ഞു. നവംബർ നാലിന് നടക്കുന്ന നാല്പതാം വാർഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനത്തിന് മുന്നോടിയായാണ് കേളകം ടൗൺ ശുചീകരിച്ചത്. ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളാണ് വാർഷികാഘോഷത്തിന്റെ ഭാഗമായി ആലോചിക്കുന്നത്. ശുചീകരണ പരിപാടിയിൽ ക്ലബ് അംഗങ്ങളുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. പ്ലാസ്റ്റിക് ബോട്ടിൽ, മറ്റ് പ്ലാസ്റ്റിക്കുകൾ, തുണി, പേപ്പർ എന്നിവ തരംതിരിച്ച് ഹരിതകർമ്മ സേനയെ ഏൽപ്പിച്ചു. *”ശുചിത്വകേളകം സുന്ദരകേളകം”* എന്നതാണ് നാൽപ്പതാം വാർഷികത്തിന്റെ മുദ്രാവാക്യമായി യൂത്ത് ക്ലബ് ഏറ്റെടുത്തിരിക്കുന്നത്.

Related posts

നരഭോജി കടുവയെ പിടികൂടാൻ വൻ സന്നാഹം, നാട്ടുകാരോട് സ്ഥലത്തുനിന്ന് മാറാൻ നിർദേശം, നിരോധനാജ്ഞ

Aswathi Kottiyoor

കൊട്ടിയൂര്‍ മന്ദംചേരിയില്‍ വീട്ടുമുറ്റത്ത് അജ്ഞാത ജീവിയുടെ കാല്‍പ്പാടുകള്‍.

Aswathi Kottiyoor

ഗോഡ്‌സെ അഭിമാനമെന്ന് ഫേസ്ബുക്കിൽ കമന്റിട്ട അധ്യാപികയ്‌ക്കെതിരെ പൊലീസ് കേസ്

Aswathi Kottiyoor
WordPress Image Lightbox