23.6 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • *ഉത്ര കേസ് : പ്രതി സൂരജിന് ജാമ്യം; പക്ഷേ പുറത്തിറങ്ങാനാവില്ല*
Uncategorized

*ഉത്ര കേസ് : പ്രതി സൂരജിന് ജാമ്യം; പക്ഷേ പുറത്തിറങ്ങാനാവില്ല*

ഉത്ര വധക്കേസില്‍ ഇരട്ട ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പ്രതി സൂരജ് എസ് കുമാറിന് ജാമ്യം. സ്ത്രീധന പീഡനക്കേസിലാണ് ജാമ്യം. ജാമ്യം ലഭിച്ചെങ്കിലും വധക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനാല്‍ സൂരജിനും പുറത്തിറങ്ങാനാകില്ല.
വധക്കേസിനൊപ്പം ക്രൈംബ്രാഞ്ച് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ച സ്ത്രീധന പീഡനകേസില്‍ സൂരജിന്റെ അച്ഛന്‍ സുരേന്ദ്ര പണിക്കര്‍, അമ്മ രേണുക, സഹോദരി സൂര്യ എന്നിവരും പ്രതികളാണ്.
പുനലൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെ കേസില്‍ ഉത്രയുടെ പിതാവ് വിജയസേനന്‍, സഹോദരന്‍ വിഷ്ണു എന്നിവരുടെ സാക്ഷി വിസ്താരം പൂര്‍ത്തിയായി. പ്രോസിക്യൂഷനു വേണ്ടി അസി. പബ്ലിക്ക് പ്രൊസിക്യൂട്ടര്‍ ഷിബ്ദാസും പ്രതികള്‍ക്ക് വേണ്ടി അഡ്വ. അനീസ് തങ്ങള്‍ കുഞ്ഞും ഹാജരായി.

Related posts

അടിമാലിയിൽ ടൂറിസ്‌റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു.

Aswathi Kottiyoor

മത്സരിക്കാൻ വിമുഖത കാണിച്ച കെ സുരേന്ദ്രനെ കളത്തിൽ ഇറക്കിയത് നരേന്ദ്രമോദിയും അമിത് ഷായും

Aswathi Kottiyoor

‘അവൾക്ക് ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ സമയം കിട്ടിയിരുന്നില്ല, എന്‍റെ മകൾക്കുണ്ടായ ദുരവസ്ഥ മറ്റാർക്കും ഉണ്ടാകരുത്’

Aswathi Kottiyoor
WordPress Image Lightbox