29.4 C
Iritty, IN
May 16, 2024
  • Home
  • Uncategorized
  • പെരുമ്പാവൂര്‍ മദ്യവില്‍പന ശാലയില്‍ കത്തിക്കുത്ത്, സംഭവം മദ്യത്തിന്‍റെ ലോഡ് ഇറക്കുന്നതിനിടെ, പ്രതി പിടിയിൽ
Uncategorized

പെരുമ്പാവൂര്‍ മദ്യവില്‍പന ശാലയില്‍ കത്തിക്കുത്ത്, സംഭവം മദ്യത്തിന്‍റെ ലോഡ് ഇറക്കുന്നതിനിടെ, പ്രതി പിടിയിൽ

എറണാകുളം: ബീവറേജസ് ഔട്ട് ലെറ്റില്‍ കത്തിക്കുത്ത്. പെരുമ്പാവൂര്‍ ബീവറേജസ് ഔട്ട് ലെറ്റില്‍ ഇന്ന് വൈകിട്ടോടെയാണ് സംഭവം. കത്തിക്കുത്തില്‍ ലോറിയില്‍നിന്ന് മദ്യത്തിന്‍റെ ലോഡ് ഇറക്കി കൊണ്ടിരുന്ന യൂനിയന്‍ തൊഴിലാളികള്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ അല്ലപ്ര സ്വദേശി ഷിയാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മുന്‍ വൈരാഗ്യത്തില്‍ യൂനിയന്‍ തൊഴിലാളിയായ സുനീറിനെ ഷിയാസ് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിനിടെ സുനീറിനും തൊഴിലാളിയായ റിയാസ് സാദിഖ് എന്നിവര്‍ക്കും പരിക്കേറ്റു. സംഭവത്തില്‍ പൊലീസ് കേസെടുത്തു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചുവരുകയാണെന്ന് പൊലീസ് അറിയിച്ചു.

Related posts

റാന്നി പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷന്‍ പരിസരത്ത് ഗ്രോ ബാഗില്‍ കഞ്ചാവുകൃഷി; കൃഷി ഡെപ്യൂട്ടി റേഞ്ച് ഓഫിസറുടെ അറിവോടെ

Aswathi Kottiyoor

ദീർഘദൂര ട്രെയിനുകൾക്ക്‌ തലശേരിയിൽ സ്‌റ്റോപ്പ്‌ വേണം

Aswathi Kottiyoor

പോക്സോ കേസിൽ കൊട്ടിയൂർ സ്വദേശിക്ക് മൂന്നു വർഷം തടവ്.

Aswathi Kottiyoor
WordPress Image Lightbox