27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ബസുകളുടെ അമിത വേഗം; കണ്ണൂരിൽ രണ്ടു ദിവസത്തിനുള്ളിൽ 35 കേസുകൾ
Uncategorized

ബസുകളുടെ അമിത വേഗം; കണ്ണൂരിൽ രണ്ടു ദിവസത്തിനുള്ളിൽ 35 കേസുകൾ

കണ്ണൂർ: ബസുകളുടെ അമിത വേഗവുമായി ബന്ധപ്പെട്ട് കണ്ണൂരിൽ രണ്ട് ദിവസത്തെ സ്പെഷ്യൽ ഡ്രൈവിൽ 35 കേസുകൾ റിപ്പോർട്ട് ചെയ്തു. ബസ്സുകളുടെ അമിതവേഗം, അശ്രദ്ധയോടെ വാഹനം ഓടിക്കൽ, സ്പീഡ് ഗവർണർ ഉപയോഗിക്കാതിരിക്കൽ എന്നിവയിലാണ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. എംവിഡിയും പൊലീസും ചേർന്നാണ് പരിശോധന നടത്തിയത്. കണ്ണൂരിലെ ബസ്സുകളുടെ അമിത വേ​ഗത ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. കണ്ണൂരിലെ മൂന്ന് സബ് ഡിവിഷനുകളിൽ മാത്രമാണ് 35 നിയമലംഘനങ്ങൾ. പരിശോധനയുടെ അടിസ്ഥാനത്തിൽ ബസുകൾക്ക് 28,500 രൂപയാണ് പിഴ ചുമത്തിയത്. കണ്ണൂർ,കൂത്തുപറമ്പ്,തലശ്ശേരി ഡിവിഷനുകളിൽ മാത്രമായാണ് 35 നിയമലംഘനങ്ങൾ കണ്ടെത്തിയത്. പരിശോധന രണ്ട് ദിവസം കൂടി തുടരും.

Related posts

പത്തനംതിട്ടയിൽ റെഡ് അല‍ര്‍ട്ട്, അതിശക്തമായ മഴയ്ക്ക് സാധ്യത, രാത്രിയിൽ മഴ കനക്കും, ജാഗ്രതാ നിര്‍ദ്ദേശം

Aswathi Kottiyoor

മഴ മുന്നൊരുക്കം: എല്ലാ കളക്ട്രേറ്റുകളിലും എമർജൻസി ഓപ്പറേഷൻ സെന്‍റർ തുടങ്ങി, ആശങ്ക വേണ്ടെന്ന് മന്ത്രി

Aswathi Kottiyoor

‘ഒരൊഴിവ് കഴിവും പറയരുത്, നിക്ഷേപകർ ആവശ്യപ്പെടുമ്പോൾ പണം നൽകണം’; ബാങ്കുകളോട് ഹൈക്കോടതി

Aswathi Kottiyoor
WordPress Image Lightbox