24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയിച്ച യുവാവിന്റെ മരണം; ‘രാഹുലിന് അണുബാധയുണ്ടായിരുന്നു, മരണം സ്ഥിരീകരിച്ചത് 2.55ഓടെ;
Uncategorized

ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയിച്ച യുവാവിന്റെ മരണം; ‘രാഹുലിന് അണുബാധയുണ്ടായിരുന്നു, മരണം സ്ഥിരീകരിച്ചത് 2.55ഓടെ;

കാക്കനാട് ഷവർമ കഴിച്ചതിന് പിന്നാലെ ആരോ​ഗ്യാവസ്ഥ മോശമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചയാൾ മരിച്ച സംഭവത്തിൽ വിദഗ്ധ പരിശോധനാ റിപ്പോർട്ട് വന്നാൽ മാത്രമേ മരണകാരണം വ്യക്തമാവൂ എന്ന് ഡോക്ടർ. മരണം ഭക്ഷ്യ വിഷബാധ മൂലമാണോ എന്ന് സ്ഥിരീകരിക്കണമെങ്കിൽ വിദഗ്ധ പരിശോധനാ റിപ്പോർട്ട് പുറത്തുവരണം. രാഹുലിനെ ശനിയാഴ്ച ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ ഹൃദഘാതം ഉണ്ടായെന്നാണ് ഡോക്ടർ പറയുന്നത്. അന്നുമുതൽ വെന്റിലേറ്ററിലായിരുന്നു. ആശുപത്രിയിൽ വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് രാഹുലിനെ ചികിൽസിച്ചത്. അണുബാധയെ തുടർന്ന് അവയവങ്ങൾ തകരാറിലായി. മരണം സ്ഥിരീകരിച്ചത് ഉച്ച കഴിഞ്ഞ് 2.55ഓടെയാമെന്നും വ്യക്തമാക്കുന്നു.

Related posts

വനംവകുപ്പ് വാച്ചർമാരുടെ ശമ്പളം മാസങ്ങളായി നൽകാത്തതിൽ പ്രതിഷേധം: വാച്ചർമാർ ധർണ സംഘടിപ്പിച്ചു

Aswathi Kottiyoor

ദുബൈയിൽ മരിച്ച വയനാട് സ്വദേശിനിയുടെ ബന്ധുക്കളെ കണ്ടെത്താൻ സഹായം തേടുന്നു

Aswathi Kottiyoor

രാജ്യത്ത് 5,335 പേർക്ക് കോവിഡ്; 20 ശതമാനം വര്‍ധന: 6 മാസത്തിനിടെ ഉയർന്ന നിരക്ക്

Aswathi Kottiyoor
WordPress Image Lightbox