28.8 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • എല്ലാ വീടുകളിലും മൂർഖൻ പാമ്പിനെ വളർത്തുന്ന അപൂർവ ഗ്രാമം?
Uncategorized

എല്ലാ വീടുകളിലും മൂർഖൻ പാമ്പിനെ വളർത്തുന്ന അപൂർവ ഗ്രാമം?


പാമ്പ്കളെ വളരെ ഭയപ്പെടുന്നവരാണ് മനുഷ്യർ .വീടുകളുടെ അടുത്ത് കൂടിയെങ്ങാനും പോയാൽ മതി നാം പേടിക്കും .നമുക്ക് ശല്യമില്ലാതെ ജീവിച്ച് പോകുന്നവയെ പോലും നാം പിന്തുടർന്ന് പോയി ആക്രമിക്കും .ഈ യാഥാർഥ്യം നിലനിൽക്കുംമ്പോഴാണ് ഇന്ത്യയിൽ ഒരു ഗ്രാമത്തിൽ അതീവ വിഷമുള്ള മൂർഖൻ പാമ്പിനെ വീടുകളിൽ വളർത്തുന്നത് .ഒട്ടും നമുക്ക് വിശ്വാസം വരാത്തതാണിത് .പക്ഷെ സംഗതി സത്യമാണ് .മഹാരാഷ്ട്ര സംസ്ഥാനത് ഷോളാപൂർ ജില്ലയിൽ ശേത്ത്പാൽ ഗ്രാമത്തിലാണ് ഭയപ്പെടുത്തുന്ന ഈ കൗതുകമുള്ളത് .ഇവിടത്തെ കുട്ടികൾ പോലും പമ്പ്മായി അടുത്ത് ഇടപെടുന്നവരാണ് .അവർക്കതിൽ ഒരു ഭയവുമില്ല .കണ്ട് നിൽക്കുന്നവർക്കാണ് ഭയം. ഈ ഗ്രാമത്തിൽ മൂർഖൻ ഒരാളെപ്പോലും കൊത്തിപരിക്കേൽപ്പിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല .പാമ്പ് കടിയേറ്റ് ആരുമിവിടെ മരിച്ചിട്ടില്ല .ഇവിടെത്തെ എല്ലാവിടുകളുടെയും മേൽക്കൂരയിൽ മൂര്ഖന് കഴിയാനായി ഒരു കൂട് ഒരുക്കിട്ടുണ്ട് .ഇവ ഇഴഞ്ഞു ഇവിടെ കയറി ഇരുന്ന് കൊള്ളും വീടുകൾക്കുള്ളിലും പുറത്തും നിർബാധം മൂര്ഖന്മാർ കയറി ഇറങ്ങിപ്പോകുന്നത് കാണാം .പാമ്പിനെ ദൈവമായാണ് ഇവിടത്ത്കാർ കാണുന്നത് .മൂര്ഖന് കഴിയാനുള്ള വീടിന്റ മേൽകുരയിലെ സ്ഥലം ദേവസ്ഥാനം എന്നാണ് ഇവർ പറയുന്നത് .വിചിത്രമായ ഈ ഗ്രാമം അനേഷിച്ച് വിദേശികൾ പോലും ഇവിടെ വരുന്നു .പൂനയിൽ നിന്നും 200 കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം .( *വലിയശാല രാജു )*.

Related posts

പലതവണ മകനെ ഉപദേശിച്ചു, ഒടുവിൽ ഗത്യന്തരമില്ലാതെ തള്ളിപ്പറഞ്ഞതാണ്’; സ്ഫോടനത്തിൽ പരിക്കേറ്റ വിനീഷിന്‍റെ അച്ഛൻ

Aswathi Kottiyoor

പാനൂര്‍ ബോംബ് സ്ഫോടനം; ‘പ്രദേശത്ത് സംഘര്‍ഷത്തിന് സാധ്യത’, പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് പൊലീസ്

Aswathi Kottiyoor

ശശി തരൂരിന് വേണ്ടി തിരുവനന്തപുരത്ത് പ്രകാശ് രാജ്; ‘പ്രധാനമന്ത്രി എതിര്‍ ശബ്ദങ്ങളിഷ്ടപ്പെടാത്ത രാജാവ്’

Aswathi Kottiyoor
WordPress Image Lightbox