• Home
  • Uncategorized
  • സ്നേഹവീട് നിർമ്മിച്ചു നൽകി
Uncategorized

സ്നേഹവീട് നിർമ്മിച്ചു നൽകി

കേളകം :
തലശ്ശേരി അതിരൂപത ടീച്ചേഴ്സ് ഗിൽഡിന്റെയും മഞ്ഞളാംപുറം യുപി സ്കൂളിന്റെയും നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥിക്ക് നിർമ്മിച്ചു നൽകിയ സ്നേഹ വീടിന്റെ താക്കോൽദാനം പേരാവൂർ തെറ്റുവഴിയിൽ നടന്നു. തലശ്ശേരി അതിരൂപത മോൺ. റവ.ഫാ.ആന്റണി മുതുകുന്നേൽ വെഞ്ചരിപ്പ് കർമ്മത്തിന് നേതൃത്വം നൽകി. തലശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജർ റവ.ഫാ.മാത്യു ശാസ്താം പടവിൽ താക്കോൽദാനം നിർവഹിച്ചു.പേരാവൂർ സെന്റ്. ജോസഫ് ഫൊറോന വികാരി റവ. ഫാ.ഡോ.തോമസ് കൊച്ചു കരോട്ട് അധ്യക്ഷത വഹിച്ചു.ചടങ്ങിൽ സ്കൂൾ പ്രധാനാധ്യാപിക റോസമ്മ പി. ഡി, തലശ്ശേരി അതിരൂപത ടീച്ചേഴ്സ് ഗിൽഡ് പ്രതിനിധികളായ മാത്യു ജോസഫ്, ദീപു കെ, നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മഞ്ഞളാംപുറം യുപി സ്കൂൾ പിടിഎ പ്രസിഡണ്ട് സുജയ് ടി ജേക്കബ്ബ്,മദർ പി ടി എ പ്രസിഡണ്ട് ജിസ്‌മോള്‍ വർഗീസ്, അധ്യാപക പ്രതിനിധികളായ ഷാലി പി.എൽ, ഷാജു അലക്സ്, സിസ്റ്റർ ജിഷ ജോസ്, തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ ഭവന നിർമ്മാണത്തിനായി സ്ഥലം സംഭാവന ചെയ്ത നിർമ്മല സന്തോഷിനെ ആദരിച്ചു.

Related posts

കാട്ടുപന്നി ഇടിച്ച് ബൈക്ക് മറിഞ്ഞ് റോഡിലേക്ക് തെറിച്ച് വീണു, ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

Aswathi Kottiyoor

വിശപ്പുരഹിത കേരളത്തിനായി ഊണ് വിളമ്പി, സബ്സിഡി മുടങ്ങി, കടത്തിലായി, പ്രതിഷേധവുമായി കുടുംബശ്രീ പ്രവർത്തകർ

Aswathi Kottiyoor

ഞെട്ടിത്തോട് ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു, പകരം വീട്ടുമെന്നും മാവോയിസ്റ്റുകൾ; തിരുനെല്ലിയിൽ പോസ്റ്റര്‍

Aswathi Kottiyoor
WordPress Image Lightbox