• Home
  • Kerala
  • മാതൃ-ശിശു മരണനിരക്ക് കുറയ്ക്കാനായത്‌ വലിയ നേട്ടം: കെ കെ ശൈലജ
Kerala

മാതൃ-ശിശു മരണനിരക്ക് കുറയ്ക്കാനായത്‌ വലിയ നേട്ടം: കെ കെ ശൈലജ

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽനിന്ന്‌ ഭിന്നമായി പ്രസവത്തോടനുബന്ധിച്ച്‌ അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും മരണനിരക്ക് ഗണ്യമായി കുറയ്‌ക്കാൻ കഴിഞ്ഞത് കേരളത്തിലെ ഗൈനക്കോളജി വിഭാഗം ഡോക്ടർമാർക്കും ആരോഗ്യമേഖലക്കാകെയും അഭിമാനിക്കാവുന്ന നേട്ടമാണെന്ന് മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. കാനന്നൂർ ഒബ്സ്റ്റട്രിക്സ് ആൻഡ്‌ ഗൈനക്കോളജി സൊസൈറ്റി വാർഷിക സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അവർ .
2030 ആകുമ്പോഴേക്കും ഒരു ലക്ഷത്തിന് 20 എന്ന തോതിലേക്ക്‌ മാതൃമരണനിരക്ക് കുറയ്‌ക്കാനാണ് കേരളം ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, 2020-ൽ തന്നെ നമ്മൾ ഈ ലക്ഷ്യം മറികടന്നു. നവജാത ശിശുമരണനിരക്ക്‌ കുറയ്‌ക്കാൻ കഴിഞ്ഞതും അഭിമാനകരമാണ് –- ശൈലജ പറഞ്ഞു.
സൊസൈറ്റി ജില്ലാ പ്രസിഡന്റ്‌ ഡോ. ഗീത മേക്കോത്ത്‌ അധ്യക്ഷയായി. സംസ്ഥാന പ്രസിഡന്റ്‌ ഡോ. അശ്വത് കുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ഡോ. എ ബി ഭവ്യ നന്ദി പറഞ്ഞു.
അക്കാദമിക് സെഷനിൽ അഖിലേന്ത്യാ വൈസ് ചെയർപേഴ്സൻ ഡോ. പരാഗ്ബിൻ വാലെ, മുംബൈ മെഡിക്കൽ കോളേജിലെ അസോ. പ്രൊഫസർ രാഹുൽ വി മയേക്കർ, സംസ്ഥാന സെക്രട്ടറി ജനറൽ ഡോ. എം വേണുഗോപാൽ എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു. ഡോ. സഫിയഷ, ഡോ. മുഹമ്മദലി, ഡോ. പി ഷൈജസ്, ഡോ. അജിത്ത് കുമാർ, ഡോ. ഹരിപ്രസാദ് എന്നിവർ സംസാരിച്ചു. കുടുംബസംഗമവും കലാപരിപാടികളും അരങ്ങേറി.

Related posts

കുട്ടികളിൽ വയറിളക്കവും ഛർദിയും വ്യാപിക്കുന്നു

Aswathi Kottiyoor

ന​വീ​ക​രി​ച്ച വാ​ര്‍​ഡു​ക​ള്‍ നാ​ടി​ന് സ​മ​ര്‍​പ്പി​ച്ചു

Aswathi Kottiyoor

കണ്ണൂർ-യശ്വന്ത്പുർ എക്സ്പ്രസ് പാളം തെറ്റി; അപകടം തമിഴ്നാട്ടിൽ

Aswathi Kottiyoor
WordPress Image Lightbox