21.6 C
Iritty, IN
November 22, 2024
  • Home
  • kannur
  • ക​ണ്ണൂ​ർ: കടലിൽ ജീവൻ രക്ഷിക്കാൻ ഗാർഡുകളില്ല; ഉള്ളവർക്ക് ഉപകരണവുമില്ല
kannur

ക​ണ്ണൂ​ർ: കടലിൽ ജീവൻ രക്ഷിക്കാൻ ഗാർഡുകളില്ല; ഉള്ളവർക്ക് ഉപകരണവുമില്ല

ക​ണ്ണൂ​ർ: ജി​ല്ല​യി​ലെ ബീ​ച്ചു​ക​ളി​ൽ ആ​വ​ശ്യ​ത്തി​ന് ജീ​വ​ൻ ര​ക്ഷാ​ഗാ​ർ​ഡു​ക​ളി​ല്ല. ക​ട​ലി​ൽ മു​ങ്ങി​യു​ള്ള അ​പ​ക​ട​ങ്ങ​ളും മ​ര​ണ​വും വ​ർ​ധി​ക്കു​മ്പോ​ഴും വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പു​ള്ള അ​നു​പാ​ത​ക്ക​ണ​ക്കി​ലാ​ണ് ലൈ​ഫ് ഗാ​ർ​ഡു​ക​ളെ നി​യ​മി​ക്കു​ന്ന​ത്. പ​യ്യാ​മ്പ​ല​ത്ത് ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ക​ട​ലി​ൽ മു​ങ്ങി​യ 13കാ​ര​നെ ഏ​റെ പാ​ടു​പെ​ട്ടാ​ണ് പു​റ​ത്തെ​ടു​ത്ത​ത്.ക​ണ്ണൂ​ർ: ജി​ല്ല​യി​ലെ ബീ​ച്ചു​ക​ളി​ൽ ആ​വ​ശ്യ​ത്തി​ന് ജീ​വ​ൻ ര​ക്ഷാ​ഗാ​ർ​ഡു​ക​ളി​ല്ല. ക​ട​ലി​ൽ മു​ങ്ങി​യു​ള്ള അ​പ​ക​ട​ങ്ങ​ളും മ​ര​ണ​വും വ​ർ​ധി​ക്കു​മ്പോ​ഴും വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പു​ള്ള അ​നു​പാ​ത​ക്ക​ണ​ക്കി​ലാ​ണ് ലൈ​ഫ് ഗാ​ർ​ഡു​ക​ളെ നി​യ​മി​ക്കു​ന്ന​ത്. പ​യ്യാ​മ്പ​ല​ത്ത് ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ക​ട​ലി​ൽ മു​ങ്ങി​യ 13കാ​ര​നെ ഏ​റെ പാ​ടു​പെ​ട്ടാ​ണ് പു​റ​ത്തെ​ടു​ത്ത​ത്.
മു​ഴ​പ്പി​ല​ങ്ങാ​ട് ഡ്രൈ​വി​ങ് ബീ​ച്ച് അ​ട​ക്കം ജി​ല്ല​യി​ലെ ബീ​ച്ചു​ക​ൾ ലോ​ക​പ്ര​ശ​സ്ത​മാ​ണ്. പു​റ​ത്തു​നി​ന്നും ആ​ഭ്യ​ന്ത​ര സ​ഞ്ചാ​രി​ക​ളു​മാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് പേ​രാ​ണ് അ​വ​ധി​ദി​ന​ങ്ങ​ളി​ലും അ​ല്ലാ​തെ​യും ഇ​വി​ട​ങ്ങ​ളി​ലെ​ത്തു​ന്ന​ത്. ആ​വ​ശ്യ​ത്തി​ന് സു​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ളും സൗ​ക​ര്യ​ങ്ങ​ളു​മി​ല്ലാ​ത്ത​തി​നാ​ൽ ലൈ​ഫ് ഗാ​ർ​ഡു​മാ​ർ ജീ​വ​ൻ പ​ണ​യം വെ​ച്ചാ​ണ് ​അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​വ​രെ ര​ക്ഷി​ക്കാ​ൻ ക​ട​ലി​ലി​റ​ങ്ങു​ന്ന​ത്. മു​ഴ​പ്പി​ല​ങ്ങാ​ട്, ചാ​ൽ, ചൂ​ട്ടാ​ട് തു​ട​ങ്ങി വി​നോ​ദ സ​ഞ്ചാ​ര പ്രാ​ധാ​ന്യ​മു​ള്ള ബീ​ച്ചു​ക​ളി​ലെ​ല്ലാം ഇ​തു ത​ന്നെ​യാ​ണ് അ​വ​സ്ഥ.
പ​യ്യാ​മ്പ​ല​ത്ത് മു​ങ്ങി​യ വി​ദ്യാ​ർ​ഥി​ക്കാ​യി 10 മി​നി​റ്റി​ലേ​റെ​യാ​ണ് ലൈ​ഫ് ഗാ​ർ​ഡ് ഡേ​വി​ഡ് ജോ​ൺ​സ​ൺ മു​ങ്ങി​ത്ത​പ്പി​യ​ത്. ര​ക്ഷ​പ്പെ​ടു​ത്താ​നാ​യെ​ന്ന ആ​ശ്വാ​സ​ത്തി​ലാ​യി​രു​ന്നു​വെ​ങ്കി​ലും വാ​രം ച​തു​ര​ക്കി​ണ​ർ സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി ചി​കി​ത്സ​യി​ലി​രി​ക്കെ ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ചു.

റെ​സ്ക്യൂ ട്യൂ​ബ് അ​ട​ക്കം ആ​വ​ശ്യ​മാ​യ ജീ​വ​ൻ ര​ക്ഷാ​ഉ​പ​ക​ര​ണ​ങ്ങ​ളൊ​ന്നും എ​വി​ടെ​യു​മി​ല്ല. പ​യ്യാ​മ്പ​ല​ത്ത് നി​ല​വി​ൽ പ​ഴ​ക്കം ചെ​ന്ന ര​ണ്ടു ട്യൂ​ബു​ക​ളാ​ണു​ള്ള​ത്. കി​ലോ​മീ​റ്റ​റു​ക​ൾ പ​ര​ന്നു​കി​ട​ക്കു​ന്ന ബീ​ച്ചി​ൽ പ​ര​സ്പ​രം ആ​ശ​യ​വി​നി​മ​യ​ത്തി​നു​ള്ള വാ​ക്കി​ടോ​ക്കി, നി​രീ​ക്ഷ​ണ​ത്തി​ന് വാ​ച്ച് ട​വ​ർ ബൈ​നോ​ക്കു​ല​ർ ഒ​ന്നു​മി​ല്ല. അ​പ​ക​ട​മു​ണ്ടാ​യാ​ൽ പ​ര​സ്പ​രം വി​വ​ര​മ​റി​യി​ക്കാ​നും സ​ഹാ​യി​ക്കാ​നും ക​ഴി​യു​ന്നി​ല്ല.ലൈ​ഫ് ജാ​ക്ക​റ്റു​ക​ളും വ​സ്ത്ര​ങ്ങ​ളു​മ​ട​ക്കം സൂ​ക്ഷി​ച്ചു​വെ​ക്കാ​നും പ്രാ​ഥ​മി​ക കൃ​ത്യ​ങ്ങ​ൾ​ക്ക് പോ​ലും സൗ​ക​ര്യ​മി​ല്ലെ​ന്ന് ലൈ​ഫ് ഗാ​ർ​ഡു​ക​ൾ പ​രാ​തി​പ്പെ​ടു​ന്നു. അ​പ​ക​ട ഇ​ൻ​ഷു​റ​ൻ​സ് പോ​ലു​മി​ല്ലാ​ത്ത​തും ഇ​വ​രെ പ്ര​യാ​സ​ത്തി​ലാ​ക്കു​ന്നു. പ​യ്യാ​മ്പ​ല​ത്ത് ന​ട​പ്പാ​ത​യു​ള്ള ഒ​രു കി​ലോ​മീ​റ്റ​റാ​ണ് ബീ​ച്ചി​ന്റെ ദൈ​ർ​ഘ്യ​മെ​ങ്കി​ലും പ​ള്ളി​യാ​മ്മൂ​ല വ​രെ നാ​ലു കി​ലോ​മീ​റ്റ​റു​ണ്ട്. ഇ​തി​ൽ നീ​ർ​ക്ക​ട​വ് വ​രെ ഇ​പ്പോ​ൾ സ​ന്ദ​ർ​ശ​ക​ർ എ​ത്തു​ന്നു​ണ്ട്.

Related posts

ജ​ന​ങ്ങ​ളെ വ​ല​ച്ച് ബ​സ് സ​മ​രം മൂന്നാം ദിവസത്തിലേക്ക്

Aswathi Kottiyoor

പ​ച്ച​ക്ക​റി​യി​ലെ വി​ഷാ​ശം ഒ​ഴി​വാ​ക്കാ​ൻ വാ​ള​ൻ​പു​ളി അ​ത്യു​ത്ത​മം: വെ​ബി​നാ​ർ

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ വ്യാഴാഴ്ച 649 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി………….

Aswathi Kottiyoor
WordPress Image Lightbox