28.9 C
Iritty, IN
July 5, 2024
  • Home
  • Kerala
  • നടിയും മുൻ എം.പിയുമായ ജയപ്രദയുടെ തടവ് ശിക്ഷ ശരി വെച്ച് മദ്രാസ് ഹൈക്കോടതി
Kerala

നടിയും മുൻ എം.പിയുമായ ജയപ്രദയുടെ തടവ് ശിക്ഷ ശരി വെച്ച് മദ്രാസ് ഹൈക്കോടതി

നടിയും മുൻ എം.പിയുമായ ജയപ്രദയുടെ തടവ് ശിക്ഷ ശരി വെച്ച് മദ്രാസ് ഹൈക്കോടതി. ജയപ്രദയുടെ ഉടമസ്ഥതയിൽ ചെന്നൈയിൽ

പ്രവർത്തിച്ചിരുന്ന തിയറ്ററിലെ തൊഴിലാളികളുടെ ഇ.എസ്.ഐ വിഹിതത്തിൽ തട്ടിപ്പ് നടത്തിയ കേസിലാണ് വിധി.

36 ലക്ഷം രൂപയുടെ ഇഎസ്ഐ കുടിശികയുണ്ടെന്ന് ബോർഡ് ചെന്നൈ എഗ്മോർ കോടതിയെ അറിയിച്ചിരുന്നു. തുടർന്ന് ജയപ്രദക്കും മൂന്ന് ബിസിനസ് പങ്കാളികൾക്കും കോടതി ആറുമാസം തടവും 5000 രൂപ പിഴയും വിധിച്ചു. ഇതിനെതിരെ നടി നൽകിയ ഹർജിയാണ് മദ്രാസ് ഹൈക്കോടതി തള്ളിയത്. 15 ദിവസത്തിനകം ചെന്നൈ എഗ്മോർ കോടതിയിൽ നേരിട്ട് ഹാജരായി കുറഞ്ഞത് 20 ലക്ഷം രൂപ കെട്ടിവച്ചാൽ മാത്രം ജാമ്യം അനുവദിക്കാമെന്നും ഹൈക്കോടതി പറഞ്ഞു.

Related posts

സംസ്ഥാനത്ത് രണ്ട് ഐടി പാര്‍ക്കുകള്‍ കൂടി സ്ഥാപിക്കും: മുഖ്യമന്ത്രി

Aswathi Kottiyoor

സം​സ്ഥാ​നം കോ​വി​ഡി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​രോ​ധ​മൊ​രു​ക്കു​മ്പോ​ള്‍ ആ​രും കോ​വി​ഡ് 19 വാ​ക്‌​സി​നോ​ട് വി​മു​ഖ​ത കാ​ട്ട​രു​തെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്.

Aswathi Kottiyoor

*പോത്തൻകോട് കൊലപാതകം; മുഖ്യപ്രതി ഒട്ടകം രാജേഷ് പിടിയിൽ*

Aswathi Kottiyoor
WordPress Image Lightbox