23.3 C
Iritty, IN
July 3, 2024
  • Home
  • Kerala
  • വൈക്കം മാക്കേകടവ് – നേരെകടവ് പാലം പൂർത്തിയാക്കാൻ സർക്കാർ 97.23 കോടി അനുവദിച്ചു
Kerala

വൈക്കം മാക്കേകടവ് – നേരെകടവ് പാലം പൂർത്തിയാക്കാൻ സർക്കാർ 97.23 കോടി അനുവദിച്ചു

വേമ്പനാട്ട് കായലിന് കുറുകെ മാക്കേകടവ്–-നേരെകടവ് പാലം പൂർത്തിയാക്കാൻ 97.23 കോടി രൂപയുടെ പദ്ധതിക്ക്‌ അംഗീകാരമായതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. അപ്രോച്ച് റോഡിന് ഭൂമി ഏറ്റെടുക്കലിനും ശേഷിക്കുന്ന നിർമാണ പ്രവർത്തനങ്ങൾക്കും ഉൾപ്പെടെയാണ്‌ പണം അനുവദിച്ചത്‌.

ആലപ്പുഴ ജില്ലയിൽ തൈയ്‌ക്കാട്ടുശ്ശേരിയേയും കോട്ടയം ജില്ലയിൽ ഉദയാനപുരത്തെയും ബന്ധിപ്പിക്കാനായി ഏറ്റെടുത്ത നിർമാണമാണിത്‌. 2012ൽ തുറവൂർ – പമ്പാ പാത പദ്ധതിയിൽ പാലംപണിക്ക്‌ ഭരണാനുമതി നൽകി. എന്നാൽ, 2016ൽ എൽഡിഎഫ്‌ സർക്കാർ ചുമതലയേറ്റശേഷമാണ്‌ നിർമ്മാണ പ്രവർത്തനങ്ങൾക്ക്‌ നടപടി സ്വീകരിച്ചത്‌. കായലിൽ തൂണുകളെല്ലാം പൂർത്തിയായപ്പോൾ ഹൈക്കോടതിയിൽ ഉണ്ടായ വ്യവഹാരംമൂലം തുടർനിർമ്മാണങ്ങൾ നിലച്ചു. തൂണുകളിലെ ഗർഡർ സ്ഥാപിക്കൽ ഉൾപ്പെടെ തടസ്സപ്പെട്ടു. 2021 ഡിസംബറിൽ വിലക്ക്‌ ഉത്തരവ്‌ ഹൈക്കോടതി നീക്കിയതോടെയാണ്‌ പാലം പൂർത്തീകരണ നടപടികൾ പുനരാരംഭിക്കാൻ തീരുമാനിച്ചത്‌.

Related posts

തണ്ണീർമുക്കം: കാർഷിക കലണ്ടർ പരിഗണനയിൽ.

Aswathi Kottiyoor

ഹരിയാന തൊഴിൽ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor

വെ​ള്ളി​യാ​ഴ്ച​യും ശ​നി​യാ​ഴ്ച​യും ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത

Aswathi Kottiyoor
WordPress Image Lightbox