24 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • 60,000 രൂപയ്ക്ക് ‘ഫ്രഞ്ച് ബുൾഡോഗി’നെ വാങ്ങി, വളർന്നപ്പോൾ പേര് പോലുമറിയാത്ത ഇനമെന്ന് യുവതി !
Uncategorized

60,000 രൂപയ്ക്ക് ‘ഫ്രഞ്ച് ബുൾഡോഗി’നെ വാങ്ങി, വളർന്നപ്പോൾ പേര് പോലുമറിയാത്ത ഇനമെന്ന് യുവതി !

ഓൺലൈനിലൂടെ നായയെ വാങ്ങിയ യുവതി തനിക്ക് പറ്റിയ അബദ്ധവുമായി രംഗത്ത്. ബുൾഡോഗ് ആണെന്ന് കരുതി വാങ്ങിയ നായ, വളർന്നു കഴിഞ്ഞപ്പോഴാണ് ഇനം ഏതാണെന്ന് പോലും അറിയാത്ത ഒരു നാടന്‍ നായ ആണെന്ന് മനസ്സിലായത് എന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ. ബെഥാനി കപ്പിൾസ് എന്ന യുവതിയാണ് ലൂണാ എന്ന നായക്കുട്ടിയെ ഓൺലൈനിൽ കണ്ട് ഇഷ്ടപ്പെട്ട് സ്വന്തമാക്കിയത്. ബുൾഡോഗ് ഇനത്തിൽപ്പെട്ട നായയാണ് എന്നായിരുന്നു അന്ന് വിൽപ്പനക്കാർ ഇവരെ അറിയിച്ചിരുന്നത്. അതുപ്രകാരം ലൂണായെ സ്വന്തമാക്കാൻ 60,000 രൂപയും ഇവർ മുടക്കി. എന്നാൽ നായക്കുട്ടി വളർന്ന് വലുതായപ്പോഴാണ് തന്നോടൊപ്പം ഉള്ളത് മറ്റേതോ ഇനത്തിൽ പെട്ട നായ ആണെന്ന് ബെഥാനി തിരിച്ചറിയുന്നത്

യുകെയിലെ വെസ്റ്റ് യോർക്ക്ഷെയറിലെ ഹഡേഴ്‌സ്ഫീൽഡിൽ താമസിക്കുന്ന ബെഥാനി, ഓൺലൈനിൽ കണ്ട ഒരു പരസ്യത്തെ അടിസ്ഥാനമാക്കിയാണ് ഫ്രഞ്ച് ബുൾഡോഗിനെ (French Bulldog) സ്വന്തമാക്കാൻ ആഗ്രഹിച്ചത്. അമ്മയ്ക്കുള്ള സമ്മാനമായാണ് ബെഥാനി ആ നായക്കുട്ടിയെ സ്വന്തമാക്കിയത്. ആ കാലഘട്ടത്തിൽ, യുകെയിൽ ഫ്രഞ്ച് ബുൾഡോഗ് നായ്ക്കുട്ടികൾക്ക് 3,500 പൗണ്ട് (3.5 ലക്ഷം രൂപ) വരെ വില ഉയർന്നിരുന്നു. എന്നാൽ, ബെഥാനി കണ്ട ഓൺലൈൻ പരസ്യത്തിൽ ബുൾഡോഗ്ഗിന് വില വെറും 600 പൗണ്ട് (60,000 രൂപ) ആയിരുന്നു. അത്രയും വിലക്കുറവിൽ ഒരു ബുൾ ഡോഗ് നായ കുട്ടിയെ കിട്ടിയത് വലിയ ഭാഗ്യമായാണ് അന്ന് ബെഥാനി കരുതിയത്. നായക്കുട്ടിയെ കയ്യിൽ കിട്ടിയപ്പോൾ ചെറിയ സംശയം തോന്നിയിരുന്നെങ്കിലും ആ സംശയങ്ങളൊക്കെയും മാറ്റിവെച്ച് അവൾ നായക്കുട്ടിയെ വളർത്തി.

Related posts

ലക്ഷദ്വീപ് എംപിക്ക് ആശ്വാസം, വധശ്രമ കേസിൽ കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേ; എംപി സ്ഥാനത്ത് തുടരാം

Aswathi Kottiyoor

13കാരി ഫ്‌ളാറ്റിന്റെ എട്ടാം നിലയില്‍ നിന്ന് വീണ് മരിച്ച നിലയിൽ

Aswathi Kottiyoor

ഈ പാവം ആനയെ എന്തിനു പിടിച്ചു; ബന്ധനസ്ഥനായ അരിക്കൊമ്പൻ, കാട്ടാനയുടെ കാടുവിട്ട് കാടുമാറൽ

Aswathi Kottiyoor
WordPress Image Lightbox