27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കാലവർഷം പിൻമാറി, ഇനി തുലാവർഷത്തിന്റെ വരവാണ്! തിരുവനന്തപുരത്ത് മഴ പെയ്യും, യെല്ലോ അലർട്ട്
Uncategorized

കാലവർഷം പിൻമാറി, ഇനി തുലാവർഷത്തിന്റെ വരവാണ്! തിരുവനന്തപുരത്ത് മഴ പെയ്യും, യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരത്ത് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലയോരമേഖലകളിൽ കൂടുതൽ മഴയ്ക്ക് സാധ്യത ഉണ്ട്. കേരള, കർണാടക തീരത്തും, ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധത്തിന് വിലക്ക് ഉണ്ട്.

കാലവർഷം രാജ്യത്ത് നിന്ന് പൂർണമായി പിന്മാറി. അടുത്ത 72 മണിക്കൂറിനുള്ളിൽ തുലാവർഷം തെക്കേ ഇന്ത്യക്കു മുകളിൽ എത്തിചേരും. കോമറിന് തീരത്തായി ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. അറബിക്കടലിലെ ന്യൂനമർദ്ദം അടുത്ത മണിക്കൂറുകളിൽ ശക്തി കൂടിയ ന്യൂനമർദ്ദമായി മാറും. ബംഗാൾ ഉൾക്കടലിൽ മറ്റന്നാളോടെ ന്യൂനമർദ്ദം രൂപപ്പെടും. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ തുടരാനാണ് സാധ്യത.

അതേ സമയം, കാലവർഷം രാജ്യത്ത്‌ നിന്ന് ഇന്ന് പൂർണമായും പിന്മാറിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 72 മണിക്കൂറിനുള്ളിൽ തുലാവർഷം തെക്കേ ഇന്ത്യക്കു മുകളിൽ എത്തിച്ചേരാൻ സാധ്യതയുണ്ട്. തുടക്കം ദുര്‍ബലമായിരിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. തെക്ക് കിഴക്കൻ അറബിക്കടലിനും തെക്ക് പടിഞ്ഞാറൻ അറബിക്കടലിനും മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നു . അടുത്ത 24 മണിക്കൂറിൽ പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് സഞ്ചരിച്ച് ശക്തി കൂടിയ ന്യൂനമർദമാവുകയും തുടർന്ന് ഒക്ടോബർ 21 ഓടെ വീണ്ടും ശക്തി പ്രാപിച്ചു തെക്ക് പടിഞ്ഞാറൻ അറബിക്കടലിനും മധ്യ പടിഞ്ഞാറൻ അറബിക്കടലിനും മുകളിലായി തീവ്ര ന്യൂന മർദ്ദമായി മാറാൻ സാധ്യതയുണ്ട്.

തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിനു മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചാരിക്കുന്ന ചക്രവാതചുഴി ഒക്ടോബർ 21 ഓടെ മധ്യ ബംഗാൾ ഉൾകടലിൽ ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്.. അതിനുശേഷം ഒക്ടോബർ 23 ഓടെ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യുനമർദ്ദമായി വീണ്ടും ശക്തി പ്രാപിച്ചേക്കും. കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മിതമായ ഇടത്തരം മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

Related posts

കഞ്ചിക്കോട്ട് സ്റ്റീൽ കമ്പനിയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു, രണ്ടുപേർക്ക് പരിക്ക്

Aswathi Kottiyoor

ക്ഷേത്രപ്രവേശന വിളംബര വാർഷികം; ‘രാജകുടുംബം’ പങ്കെടുക്കില്ല

Aswathi Kottiyoor

ഡാർജിലിങ് ട്രെയിൻ ദുരന്തത്തിന് കാരണമെന്ത്? അപകട സ്ഥലത്ത് ദില്ലിയിൽ നിന്നെത്തിയ റെയിൽവെ ഉദ്യോഗസ്ഥരുടെ പരിശോധന

Aswathi Kottiyoor
WordPress Image Lightbox