24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • പാ​നൂരിൽ അഞ്ചുലക്ഷം കവർന്ന കേസ്; ഒരാൾകൂടി അറസ്റ്റിൽ
Uncategorized

പാ​നൂരിൽ അഞ്ചുലക്ഷം കവർന്ന കേസ്; ഒരാൾകൂടി അറസ്റ്റിൽ

പാ​നൂ​ർ: മൊ​കേ​രി പാ​ത്തി​പ്പാ​ലം സ്വ​ദേ​ശി​യെ ആക്ര​മി​ച്ച് അ​ഞ്ചു ല​ക്ഷം ക​വ​ർ​ന്ന കേ​സി​ൽ മാ​ക്കു​നി സ്വ​ദേ​ശി പാ​നൂ​ർ പൊ​ലീ​സി​ന്റെ പി​ടി​യി​ൽ. മാ​ക്കു​നി സ്വ​ദേ​ശി അ​ച്ചാ​ത്ത് ബി​ജോ​യി​യാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​തോ​ടെ കേ​സി​ൽ ഏ​ഴു പേ​ർ അ​റ​സ്റ്റി​ലാ​യി.

പാ​ത്തി​പ്പാ​ലം സ്വ​ദേ​ശി ബി​സ്മി​ല്ല മ​ൻ​സി​ലി​ൽ അ​ർ​ഷാ​ദി​നെ​യാ​ണ് ആക്ര​മി​ച്ച് അ​ഞ്ചു ല​ക്ഷ​ത്തോ​ളം രൂ​പ പാ​റാ​ട് വ​ച്ച് ത​ട്ടി​പ്പറി​ച്ച​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. എ​സ്.​ഐ. രാ​ജീ​വ​ൻ ഒ​ത​യോ​ത്തും സം​ഘ​വു​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ശ്രീ​ജി​ത്ത്, ജോ​ഷി​ത്ത്, ര​തീ​ഷ് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

കൊ​ല​പാ​ത​ക കേ​സു​ക​ളി​ല​ട​ക്കം നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ സി.​പി.​എം പ്ര​വ​ർ​ത്ത​ക​ൻ ച​മ്പാ​ട് അ​ര​യാ​ക്കൂ​ലി​ലെ ജ​ന്മീ​ന്റ​വി​ട ബി​ജു, അ​ര​യാ​ക്കൂ​ലി​ലെ റ​നീ​ഷ്, കു​ന്നോ​ത്ത് പ​റ​മ്പി​ലെ നി​ഹാ​ൽ, പൊ​ന്ന്യ​ത്തെ ഷം​ഷീ​ജ്, ച​മ്പാ​ട് സ്വ​ദേ​ശി കു​നി​യി​ൽ കൊ​ട്ട​യോ​ട​ൻ മാ​യാ​വി​യി​ൽ ജോ​ബി​ൻ ഭാ​സ്ക​ർ, കു​ന്നോ​ത്ത് പ​റ​മ്പി​ലെ കു​നി​യി​ൽ വി​ജേ​ഷ് എ​ന്നി​വ​രാ​ണ് നേ​ര​ത്തേ പി​ടി​യി​ലാ​യ​ത്. പൊ​ലീ​സു​കാ​രാ​യ മി​നീ​ഷ്, നി​ഷാ​ദ്, ശ്രീ​ജി​ത്ത് എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. ഒ​രാ​ൾ കൂ​ടി പി​ടി​യി​ലാ​കാ​നു​ണ്ട്

Related posts

കളഭാട്ടത്തിനിടെ ദേഹാസ്വാസ്ഥ്യം, കുചേല വേഷത്തിൽ അരങ്ങിൽ വിയോഗം, ശേഖരേട്ടന് വിട ചൊല്ലി നാട്

പെൺകുട്ടിയെ പാമ്പ് കടിച്ചു, പെണ്‍കുട്ടിക്കൊപ്പം കടിച്ച പാമ്പുമായി ബന്ധുക്കൾ ആശുപത്രിയിൽ

Aswathi Kottiyoor

വാക്കുതർക്കം; മൂവാറ്റുപുഴയില്‍ ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു

Aswathi Kottiyoor
WordPress Image Lightbox