23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • കുടിയേറിയവരെ കൈയ്യേറ്റക്കാരെന്ന് വിളിക്കരുത്, പട്ടയം കൊടുക്കാൻ തയ്യാറാകണം; ഒഴിപ്പിക്കലിനെ വിമർശിച്ച് എംഎം മണി
Uncategorized

കുടിയേറിയവരെ കൈയ്യേറ്റക്കാരെന്ന് വിളിക്കരുത്, പട്ടയം കൊടുക്കാൻ തയ്യാറാകണം; ഒഴിപ്പിക്കലിനെ വിമർശിച്ച് എംഎം മണി

തിരുവനന്തപുരം: മൂന്നാറിൽ ന്യായമായ ഭൂമി കൈവശം വച്ച് കൃഷി ചെയ്യുന്നവരെ ഒഴിപ്പിക്കരുതെന്ന് സിപിഎം നേതാവും എംഎൽഎയുമായ എംഎം മണി. ആനയിറങ്കൽ – ചിന്നക്കനാൽ മേഖലയിൽ കൈയേറ്റങ്ങൾ ഒഴിയാൻ നോട്ടീസ് കിട്ടിയവർ അവരുടെ ഭൂമി നിയമപരമെങ്കിൽ കോടതിയിൽ പോകണമായിരുന്നു. റവന്യൂ വകുപ്പിന്റെ ഇപ്പോഴത്തെ നടപടിയെ സ്വാഗതം ചെയ്യുന്നില്ലെന്നും ഉദ്യോഗസ്ഥർക്ക് അവിടെയിരുന്ന് ഓരോന്ന് ചെയ്താൽ മതിയെന്നും പറഞ്ഞ അദ്ദേഹം കൈയ്യേറ്റങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്നും വ്യക്തമാക്കി. മൂന്നാറിലേക്ക് കുടിയേറിയവരെ കൈയ്യേറ്റക്കാരെന്ന് വിളിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ദൗത്യ സംഘം കൈയേറ്റം ഒഴിപ്പിക്കുന്നതിന് മുമ്പ് കാൻസൽ ചെയ്ത പട്ടയം അടക്കം കൊടുക്കാൻ തയ്യാറാകണം. അല്ലാതുള്ള നടപടികൾ ശുദ്ധ അസംബന്ധമാണെന്നും എംഎം മണി വിമർശിച്ചു.

Related posts

‘അതിജീവനം’ : കോവിഡ് 19 പ്രതിരോധ പരിപാടികൾ കൈറ്റ് വിക്ടേഴ്‌സിൽ

*ഇലക്ടറല്‍ ബോണ്ട്;വിവരങ്ങളറിയാന്‍ വോട്ടര്‍മാര്‍ക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതി*

Aswathi Kottiyoor

മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ 97-ാം ജന്മവാർഷികം

Aswathi Kottiyoor
WordPress Image Lightbox