27.8 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • കായിക മേള ഇനി മുതൽ ‘സ്കൂൾ ഒളിമ്പിക്സ്’, പേര് മാറ്റം അടുത്ത വർഷം; വി ശിവൻകുട്ടി
Uncategorized

കായിക മേള ഇനി മുതൽ ‘സ്കൂൾ ഒളിമ്പിക്സ്’, പേര് മാറ്റം അടുത്ത വർഷം; വി ശിവൻകുട്ടി

സംസ്ഥാന സ്‌കൂൾ കായികമേളയുടെ പേര് മാറ്റാൻ ആലോചന. കായിക മേളയെ സ്കൂൾ ഒളിമ്പിക്സ് എന്നാക്കുന്നത് ആലോചനയിലാണ്. പേര് മാറ്റം അടുത്ത വർഷം മുതലായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സ്കൂൾ ഒളിമ്പിക്സ് ആയാൽ മത്സരയിനങ്ങളിൽ ഗെയിംസും ഉൾപ്പെടുത്താമെന്നും മന്ത്രി പറഞ്ഞു.കായിക താരങ്ങൾക്ക് ജോലി നൽകുന്നതിൽ ഇടതു സർക്കാരിന് മികച്ച റെക്കോർഡാണുള്ളത്. 7 വർഷത്തിനിടെ 676 പേർക്ക് ജോലി നൽകിയിട്ടുണ്ട്. കുട്ടികൾക്ക് സമയം കിട്ടിയില്ല എന്ന പരാതി വസ്തുതയാണ്.

അടുത്ത വർഷം പ്രശ്നം പരിഹരിക്കാം. ഒരു സ്പോർട്സ് കലണ്ടർ ഉണ്ടാക്കാനാണ് ശ്രമമെന്നും മന്ത്രി ശിവൻ കുട്ടി പറഞ്ഞു. 64ാമത് സംസ്ഥാന സ്കൂൾ കായിക മേള മാധ്യമ അവാർഡും മന്ത്രി പ്രഖ്യാപിച്ചു

Related posts

ശ്രദ്ധിച്ച് ഓടിക്ക്, കാറിലിരുന്ന് തിരുവനന്തപുരത്തെ ആരാധകരോട് വിജയ്- വീഡിയോ വൈറല്‍

Aswathi Kottiyoor

മോർഫ് ചെയ്ത വീഡിയോ ഇറങ്ങിയെന്ന് പറഞ്ഞിട്ടില്ല, കേട്ടുനോക്കൂ, പറഞ്ഞത് പോസ്റ്റർ പ്രചരിക്കുന്നുവെന്ന്: കെകെ ശൈലജ

Aswathi Kottiyoor

ജിയോമാർട്ടിന്റെ ബ്രാൻഡ് അംബാസഡറായി മഹേന്ദ്ര സിംഗ് ധോണിയെ നിയമിച്ച് റിലയൻസ്

Aswathi Kottiyoor
WordPress Image Lightbox