27.7 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • കരുവാരക്കുണ്ടിൽ ‘മണ്ണിടിച്ചിൽ’, ഓടിയെത്തി രക്ഷാ പ്രവർത്തകർ, പക്ഷേ…: പ്രതിരോധം ഉറപ്പാക്കി മോക്ഡ്രിൽ
Uncategorized

കരുവാരക്കുണ്ടിൽ ‘മണ്ണിടിച്ചിൽ’, ഓടിയെത്തി രക്ഷാ പ്രവർത്തകർ, പക്ഷേ…: പ്രതിരോധം ഉറപ്പാക്കി മോക്ഡ്രിൽ

മലപ്പുറം: കനത്ത മഴയിൽ നിലമ്പൂർ താലൂക്കിലെ കരുവാരക്കുണ്ട് പുന്നക്കാട് ഭാഗത്ത് ‘വൻ മണ്ണിടിച്ചിൽ’. നിരവധിപേർ കുടുങ്ങിയതായി പ്രാഥമിക വിവരം. രാവിലെ 10.30ന് നിലമ്പൂർ തഹസിൽദാർക്കാണ് ഇത് സംബന്ധിച്ച് ആദ്യ സന്ദേശം ലഭിക്കുന്നത്. ഉടൻ താലൂക്ക് കൺട്രോൾ റൂമിൽ നിന്നും പൊലീസ്, ഫയർഫോഴ്സ്, വില്ലേജ് ഓഫിസർ എന്നിവർക്ക് വിവരം നൽകി. ഞൊടിയിടയിൽ ആംബുലൻസും രക്ഷാ പ്രവർത്തകരും സ്ഥലത്തെത്തി. രക്ഷാ പ്രവർത്തനം ദുഷ്‌കരമായതിനാൽ വിവരം ദേശീയ ദുരന്ത നിവാരണ വിഭാഗത്തെ അറിയിച്ചു. അപകട സാധ്യതയെ തുടർന്ന് കരുവാരക്കുണ്ട് ക്യാമ്പ് ചെയ്യുകയായിരുന്ന സേന ഉടൻ സ്ഥലത്തെത്തി.
കൂട്ടായ രക്ഷാപ്രവർത്തനത്തിന്റെ ഫലമായി നാല് പേരെയും രക്ഷിച്ചു. ഗുരുതര പരിക്കേറ്റ രണ്ട് പേരെ നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. നിസാര പരിക്കേറ്റ രണ്ട് പേരെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്കും മാറ്റി. തുടർന്ന് മണ്ണിടിച്ചിൽ സാധ്യത മുന്നിൽ കണ്ട് ആളുകളെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റുകയും ചെയ്തു. നാല് പേരാണ് കുടുങ്ങിക്കിടന്നിരുന്നതെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് രക്ഷാപ്രവർത്തനം അവസാനിപ്പിച്ച് സംഘങ്ങൾ മടങ്ങി. ഓടിക്കൂടിയ നാട്ടുകാർ ആദ്യം അമ്പരെന്നെങ്കിലും മോക്ഡ്രിൽ ആണെന്നറിഞ്ഞതോടെ ആശ്വാസമായി.

Related posts

അമ്മയെ കുത്തിക്കൊന്ന പിതാവിനെ പൂട്ടിയിടാൻ ശ്രമിച്ച് മക്കൾ, 3ാം നിലയിൽ നിന്ന് താഴേക്ക് ചാടി യുവാവ്

Aswathi Kottiyoor

മോട്ടോറിന്റെ വൈദ്യുതി ബന്ധം ശരിയാക്കുന്നതിനിടെ ഭാര്യയും ഭര്‍ത്താവും ഷോക്കേറ്റ് മരിച്ചു

Aswathi Kottiyoor

പറശ്ശിനിക്കടവ് എം വി ആർ ആയുർവേദ മെഡിക്കൽ കോളേജ് ബോണസ് വിഷയത്തിൽ പ്രതിഷേധിച്ച് പ്രക്ഷോഭ പരിപാടി സംഘടിപ്പിച്ചു……

Aswathi Kottiyoor
WordPress Image Lightbox