• Home
  • Uncategorized
  • പഠനം ഒരേ ബെഞ്ചിൽ, ആദ്യമായി ട്രാക്ക് ഷൂ അണിഞ്ഞതും ഒരുമിച്ച്, ഒടുവിൽ സ്വർണവും വെള്ളിയും ചാടിയെടുത്തതും ഒരുമിച്ച്
Uncategorized

പഠനം ഒരേ ബെഞ്ചിൽ, ആദ്യമായി ട്രാക്ക് ഷൂ അണിഞ്ഞതും ഒരുമിച്ച്, ഒടുവിൽ സ്വർണവും വെള്ളിയും ചാടിയെടുത്തതും ഒരുമിച്ച്

തൃശൂർ: ആദ്യമായി ട്രാക്ക് ഷൂ അണിഞ്ഞ് പരിശീലനത്തിനറങ്ങിയത് ഒരുമിച്ച്, ഒരേ സ്‌കൂളില്‍, ഒരേ ക്ലാസില്‍, ഒരേ ബെഞ്ചില്‍ ഒരുമിച്ചിരുന്ന് പഠനം. സ്‌കൂളും ജില്ലയും മാറിയതും ഒരുമിച്ച്. അപ്പോഴും ഒരേ ക്ലാസില്‍ ഒരേ ബെഞ്ചില്‍. പുതിയ സ്‌കൂളില്‍ പഴയ പരിശീലകന്റെ കീഴില്‍ പരിശീലനവും ഒരുമിച്ച്. മത്സരത്തിന് ഇറങ്ങിയതും ഒരുമിച്ച്. ഹൈജമ്പില്‍ ഒന്നും രണ്ടും സ്ഥാനം ചാടിയെടുത്തതും ഒരുമിച്ച്.

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സ്വര്‍ണവും വെള്ളിയും നേടിയത് മലപ്പുറം കടകശേരി ഐഡിയല്‍ സ്‌കൂളിലെ വിദ്യാര്‍ഥികളാണ്. പരമ്പരാഗത ചാമ്പ്യന്‍ സ്‌കൂളുകളെ മലര്‍ത്തിയടിച്ചാണ് ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ ഹൈജമ്പില്‍ മലപ്പുറം കടകശേരി ഐഡിയല്‍ സ്‌കൂള്‍ ഇരട്ട നേട്ടം നേടിയത്. 1.56 മീ. ചാടി പി.പി. അഷ്മിക സ്വര്‍ണം കരസ്ഥമാക്കിയപ്പോള്‍, 1.54 മീറ്റര്‍ ചാടി കെ.വി. മിന്‍സാര പ്രസാദ് വെള്ളി നേടി. മലപ്പുറം ജില്ലാ കായികമേളയില്‍ മിന്‍സാരയ്ക്കായിരുന്നു സ്വര്‍ണം. 1.53 മീറ്ററാണ് ജില്ലാ കായികമേളയില്‍ മിന്‍സാര ചാടിയത്. സംസ്ഥാന തലത്തില്‍ പ്രകടനം മെച്ചപ്പെടുത്തിയെങ്കിലും രണ്ടാംസ്ഥാനം നേടാനേ കഴിഞ്ഞുള്ളൂ.

Related posts

കേരളീയം ട്രേഡ് ഫെയര്‍: എട്ടുവേദികള്‍, നാനൂറിലേറെ സ്റ്റാളുകള്‍, പ്രവേശനം സൗജന്യം

Aswathi Kottiyoor

ആവശ്യങ്ങള്‍ ഉന്നയിച്ച് കുട്ടികള്‍, പരിഹരിക്കുമെന്ന് എം.എല്‍.എ –

Aswathi Kottiyoor

ഗണപതി മിത്തല്ല എന്ന് വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന നല്‍കുന്നുണ്ട്; ശാസ്ത്രം എന്ന് പറഞ്ഞ് പഠിപ്പിക്കാന്‍ പറ്റില്ല:ഡോ.തോമസ് ഐസക്ക്

Aswathi Kottiyoor
WordPress Image Lightbox