27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • താരയും അഭിറാമും വേഗതാരങ്ങള്‍; കായികോത്സവത്തില്‍ പാലക്കാടന്‍ കുതിപ്പ്
Uncategorized

താരയും അഭിറാമും വേഗതാരങ്ങള്‍; കായികോത്സവത്തില്‍ പാലക്കാടന്‍ കുതിപ്പ്

സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ പാലക്കാടിന്റെ ജി താരയും പി അഭിറാമും വേഗതാരങ്ങള്‍. സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ പി അഭിറാം സ്വര്‍ണം നേടി. 11.10 സെക്കന്റുകളാണ് അഭിറാം ഇതിനായി എടുത്തത്. സ്‌കൂള്‍ കായികോത്സവത്തില്‍ ഇത് അഭിറാമിന്റെ രണ്ടാം സ്വര്‍ണമാണ്. 400 മീറ്ററില്‍ മീറ്റ് റെക്കോര്‍ഡോടെ അഭിറാം സ്വര്‍ണം നേടിയിരുന്നു.സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ പാലക്കാടിന്റേയും കേരളത്തിന്റെ തന്നെയും താരമായി മാറിയത് ജി താരയാണ്. 12.35 സെക്കന്റുകള്‍ മാത്രമാണ് താര ഇതിനായി എടുത്തത്. 100 മീറ്ററില്‍ തുടര്‍ച്ചയായ മൂന്നാം തവണയാണ് ജി താര സ്വര്‍ണം നേടുന്നത്.

കായികോത്സവത്തില്‍ പാലക്കാടന്‍ കുതിപ്പാണ് ദൃശ്യമാകുന്നത്. 79 പോയിന്റുകളോടെ പാലക്കാട് മുന്നേറ്റം തുടരുകയാണ്. ഒന്‍പത് സ്വര്‍ണവും 10 വെള്ളിയും നാല് വെങ്കലവുമാണ് പാലക്കാട് ഇതുവരെ നേടിയിരിക്കുന്നത്. 59 പോയിന്റുമായി മലപ്പുറം പാലക്കാടിന് തൊട്ടുപിന്നില്‍ തന്നെയുണ്ട്. 45 പോയിന്റുകളുമായി എറണാകുളം ജില്ലയാണ് മൂന്നാമതുള്ളത്.

Related posts

വടകര മടപ്പള്ളിയില്‍ ദേശീയ പാതയില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. പാല സ്വദേശി സാലിയ (60) ആണ് മരിച്ചത്. 12 പേര്‍ക്ക് പരിക്കേറ്റു.

Aswathi Kottiyoor

കുസാറ്റ് ദുരന്തം; അന്വേഷണം പ്രഖ്യാപിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ്; പൊലീസ് കേസെടുത്തു, ഒരാളുടെ നില അതീവഗുരുതരം

Aswathi Kottiyoor

മലമ്പുഴയിൽ യുവാവും പതിനാറുകാരിയും പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ

Aswathi Kottiyoor
WordPress Image Lightbox