24.7 C
Iritty, IN
May 17, 2024
  • Home
  • Iritty
  • ഉളിക്കൽ പഞ്ചായത്തിലെ വന്യമൃഗ ശല്യം എം എൽ എ യുടെ നേതൃത്വത്തിൽ സർവക്ഷിയോഗം
Iritty

ഉളിക്കൽ പഞ്ചായത്തിലെ വന്യമൃഗ ശല്യം എം എൽ എ യുടെ നേതൃത്വത്തിൽ സർവക്ഷിയോഗം

ഉളിക്കൽ: ഉളിക്കൽ പഞ്ചായത്തിൽ വന്യമൃഗങ്ങളുടെ ശല്യം അതി രൂക്ഷമായ സാഹചര്യത്തിൽ എംഎൽഎ യുടെയും വനം വകുപ്പ് അധികൃതരുടെയും നേതൃത്വത്തിൽ സർവകക്ഷിയോഗം ചേർന്നു. കരിക്കേണ്ട അടിയന്തര പ്രതിരോധ നടപടികളെകുറിച്ചുള്ള യോഗത്തിൽ സംസാരിക്കുമ്പോഴാണ് വനം വകുപ്പിനെതിരെ എംഎൽഎ രൂക്ഷ വിമർശനം നടത്തിയത്. ആനയുടെ ആക്രമണത്തിൽ മരണമടഞ്ഞ ആത്രശേരിൽ ജോസിന്റെ മരണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.
ഒരു മരണം നടന്നിട്ടും ആനകൾ വരുന്നത് തടയാൻ മൂന്ന് ബാറ്ററി വാങ്ങി വെക്കാൻ കഴിയില്ലെങ്കിൽ പിന്നെന്തിനാണ് ഇങ്ങനെ പേരിനൊരു വകുപ്പ് എന്ന ചോദ്യവുമായി എം എൽ എ യോഗത്തിൽ വനം വകുപ്പിനെതിരെ രൂക്ഷ വിമർശനമുയർത്തി. കർണാടക വനവുമായി 14. 5 കിലോമീറ്റർ അതിർത്തി പങ്കിടുന്ന ഉളിക്കൽ പഞ്ചായത്തിലെ ആനപാറ മുതൽ പേരട്ട വരെ തൂക്കുവേലി അടക്കം നിർമ്മിക്കുന്നതിന് അടിയന്തിര നടപടികൾ സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. കഴിഞ്ഞ വർഷം 1.24 കോടി രൂപക്ക് വനം വകുപ്പുമായി പഞ്ചായത്ത് എം ഒ യു ഒപ്പിട്ട പദ്ധതിയിൽ ജില്ലാ പഞ്ചായത്ത് അനുവദിച്ച 35 ലക്ഷം രൂപ ധനവകുപ്പിന്റെ ചില പിടിവാശിമൂലം തിരികെ പോയതോടെ തൂക്കു വേലി നിർമ്മാണം നിലക്കുക ആയിരുന്നു. ജില്ലാ പഞ്ചായത്തിന്റെ 35 ലക്ഷവും ബ്ലോക്ക് പഞ്ചയത്തിന്റെ 10 ലക്ഷവും പഞ്ചായത്തിന്റെ വിഹിതവും ഉൾപ്പെടുത്തി 50 ലക്ഷത്തിലധികം രൂപയുടെ തൂക്കുവേലി ആനപ്പാറ മുതൽ കലാങ്കി വരെയുള്ള ഭാഗങ്ങൾ ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തി നിർമ്മാണം ആരംഭിക്കും. ഇതോടൊപ്പം എംഎൽഎഫണ്ടും എംപി മാരുടെ ഫണ്ടും ഗവർമെന്റിന്റെ അടിയന്തിര സഹായവും ഉൾപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കാനും യോഗത്തിൽ തീരുമാനിച്ചു.
നിലവിൽ സോളാർ വേലികൾ പല ഇടങ്ങളിലും അറ്റകുറ്റ പണികൾ ചെയ്യാതെ പ്രവർത്തന രഹിതമായത് ചൂണ്ടികാട്ടി വനം വകുപ്പിന് നേരെ രൂക്ഷ വിമർശനം ഉയർന്നു. പല സ്ഥലങ്ങളിലും വേലികൾ കാടുകയറി ബാറ്ററികൾ ഇല്ലാതെ പ്രവർത്തിക്കാതെ ആയതോടെ ആനകൾ യഥേഷ്ട്ടം കൃഷിയിടങ്ങളിലേക്ക് ഇറങ്ങുകയാണെന്നും എരിവേശി പയ്യാവൂർ പഞ്ചായത്തിന്റെ ഭാഗങ്ങളിൽ തൂക്കുവേലി സ്ഥാപിച്ചതോടെ ഉളിക്കൽ പഞ്ചായത്തിന്റെ വനാതിർത്തിയിൽ വന്യ മൃഗങ്ങളുടെ ശല്യം വർധിച്ചതായും യോഗത്തിൽ ചർച്ച ഉയർന്നു. വനാതിർത്തിയിലെ ആള്പാപ്പില്ലാത്ത സ്ഥലങ്ങൾ കാടുകയറി കിടക്കുന്നത് പഞ്ചായത്തിന്റെ പ്രത്യേക അധികാരം ഉപയോഗിച്ചു് ഉടമകൾക്ക് നോട്ട്സ് നൽകി കാടുകൾ വെട്ടിത്തെളിക്കാനുള്ള നടപടികൾ സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി. ഉളിക്കൽ പഞ്ചായത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് എംഎൽഎ യുടെ നേതൃത്വത്തിൽ സർവ്വകക്ഷി സംഘം മന്ത്രിയെ കാണാനും പഞ്ചായത്തിന്റെ ചിലവിൽ വാച്ചറുമ്മാരെ നിയമിക്കാനും, വാർഡ് കേന്ദ്രീകരിച്ചു കർമ്മ സമതി രൂപകരിക്കാനും വനം വകുപ്പിന് കഴിയുന്നില്ലെങ്കിൽ ജനകീയ പങ്കാളിത്തത്തോടെ ബാറ്ററികൾ പഞ്ചായത്തുതന്നെ സ്ഥാപിക്കാനും തീരുമാനം ആയി. യോഗത്തിൽ സജീവ് ജോസഫ് എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് പി.സി.ഷാജി, തളിപ്പറമ്പ് ആർ എഫ് ഒ ടി. രതീശൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രിസിഡന്റ് ഒ.എസ്. ലിസി, ബ്ലോക് പഞ്ചായത്ത് മെമ്പർമാരായ ബേബി തോലാനി, ചാക്കോ പാലക്കലോടി വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ അതിർത്തിയിലെ താമസക്കാരായ കർഷകർ എന്നിവർ പങ്കെടുത്തു.

Related posts

ആദിവാസി ക്ഷേമ സമിതി പേരാവൂര്‍ ഏരിയ ഭാരവാഹികള്‍

Aswathi Kottiyoor

*മുസ്ലിം ലീഗ് വളോര ശാഖ റിലീഫ് കിറ്റ് വിതരണം നടത്തി*

Aswathi Kottiyoor

പ്രതിഷേധ ധർണ്ണ നടത്തി

Aswathi Kottiyoor
WordPress Image Lightbox