25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • റബർ കർഷക സബ്‌സിഡി: 42.57 കോടി അനുവദിച്ചു
Kerala

റബർ കർഷക സബ്‌സിഡി: 42.57 കോടി അനുവദിച്ചു

സംസ്ഥാനത്തെ റബർ കർഷകർക്ക്‌ സബ്‌സിഡിയായി 42.57 കോടി രൂപ അനുവദിച്ചു. 1,45,564 കർഷകർക്ക്‌ ആനുകൂല്യം ലഭിക്കുമെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. നേരത്തേ 82.31 കോടി രൂപ വിതരണം ചെയ്‌തിരുന്നു. ആകെ 124.88 കോടി രൂപ.

സ്വാഭാവിക റബറിന്‌ വിലയിടഞ്ഞ സാഹചര്യത്തിലാണ്‌ റബർ ഉൽപ്പാദന ഇൻസെന്റീവ്‌ പദ്ധതി നടപ്പാക്കിയത്‌. കഴിഞ്ഞ എൽഡിഎഫ്‌ സർക്കാർ ഒരു കിലോ റബറിന്‌ 170 രൂപ വില ഉറപ്പാക്കുന്ന നിലയിൽ സബ്‌സിഡി തുക ഉയർത്തി. റബർ ബോർഡ്‌ അംഗീകരിക്കുന്ന കർഷകരുടെ പട്ടിക അനുസരിച്ചാണ്‌ സംസ്ഥാന സർക്കാർ സബ്‌സിഡി നൽകുന്നത്‌. ഇതിനായി റബർ വിലസ്ഥിരത ഫണ്ട് വിനിയോഗിക്കുന്നു. ഈവർഷം ബജറ്റിൽ 600 കോടി രൂപയാണ്‌ ഫണ്ടിലേക്കായി നീക്കിവച്ചതെന്നും മന്ത്രി പറഞ്ഞു.

Related posts

സെന്‍ ‍സെക്‌സില്‍ 600 പോയന്റ് നഷ്ടത്തോടെ തുടക്കം; നിഫ്റ്റ് 17,700 പോയന്റിന് താഴെ.

Aswathi Kottiyoor

മിന്നല്‍പ്രളയം : സിക്കിമില്‍ മരണം 40 ആയി , മൂവായിരത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നു

Aswathi Kottiyoor

സ്കൂൾ തുറന്ന് ഒരു മാസം കഴിഞ്ഞു ; ഡിസംബർ 13 മുതൽ വിദ്യാലയങ്ങളിൽ യൂണിഫോം നിർബന്ധമാക്കുമെന്നു മന്ത്രി

Aswathi Kottiyoor
WordPress Image Lightbox