25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • അരൂരിൽ വാൻ മോഷ്ടിച്ചവർ പിടിയിൽ! വണ്ടിയെടുത്തത് പക്ഷെ വിൽക്കാനോ പൊളിക്കാനോ ഒന്നുമല്ല, ചുമ്മാ ഓടിച്ച് രസിക്കാൻ
Uncategorized

അരൂരിൽ വാൻ മോഷ്ടിച്ചവർ പിടിയിൽ! വണ്ടിയെടുത്തത് പക്ഷെ വിൽക്കാനോ പൊളിക്കാനോ ഒന്നുമല്ല, ചുമ്മാ ഓടിച്ച് രസിക്കാൻ

അരൂർ: ആലപ്പുഴ അരൂരിൽ വാഹനമോഷണ കേസിലെ പ്രതികളായ രണ്ട് പേർ ഇന്നലെ പിടിയിലായി. എഴുപുന്ന പഞ്ചായത്ത് അഞ്ചാം വാർഡിൽ എരമല്ലൂർ വള്ളവനാട് വിപിൻ (29), എഴുപുന്ന പഞ്ചായത്ത് പതിനാറാം വാർഡിൽ കുഴുവേലി നികർത്തിൽ ആദിത്യൻ (21) എന്നിവരാണ് അരൂർ പൊലീസിന്റെ പിടിയിലായത്. സാധാരണമായൊരു വാഹന മോഷണം പോലെ തോന്നിയാൽ തെറ്റില്ല, പക്ഷ ഇവിടെയൊരു ട്വിസ്റ്റുണ്ട്.

കഥ ഇങ്ങനെ തുടങ്ങാം… ചന്തിരൂർ ഹയർ സെക്കൻഡറി സ്ക്കൂളിന് സമീപമുള്ള ഫോർ യു സൂപ്പർ മാർക്കറ്റിന്റെ ഉടമസ്ഥതയിലുള്ളതാണ് മോഷ്ടിക്കപ്പെട്ട വാൻ. കടയുടെ മുൻപിൽ തന്നെ പാർക്ക് ചെയ്തിരിക്കുകയായിരുന്നു ഇത്. കഴിഞ്ഞ ഒമ്പതാം തിയതി രാത്രി 12.30 നാണ് വാൻ മോഷ്ടിക്കപ്പെട്ടത്.സാധാരണ കള്ളന്മാർ വാഹനം മോഷ്ടിച്ചാൽ ചെയ്യുന്നത് പൊളിച്ചുവിൽക്കുകയോ മറിച്ച് വിൽക്കുകയോ അല്ലെങ്കിൽ രഹസ്യമായി ഉപയോഗിക്കുകയോ ആണല്ലോ…

ഇവിടെ കഥ അതൊന്നുമല്ല, മദ്യലഹരിയിലായിരുന്നു പ്രതികളായ രണ്ടുപേരും ആ സമയത്ത് ഉണ്ടായിരുന്നത്. വണ്ടിയോടിക്കാൻ ഭയങ്കര ഇഷ്ടവും. പിന്നെ ഒന്നും നോക്കിയില്ല, വാനെടുത്ത് പാഞ്ഞു. പിക്കപ്പ് വാൻ ഓടിച്ച് എറണാകുളം തേവര പെട്രോൾ പമ്പിന് സമീപം എത്തിയപ്പോൾ അവിടെ വച്ച് പെട്രോൾ തീർന്നു. കയ്യിൽ പൈസ ഇല്ലാത്തതിനാൽ വണ്ടി ഉപക്ഷിച്ച് അവർ തിരികെ പോരുകയും ചെയ്തു.
മോഷ്ടിച്ച് മറിച്ചു വിൽക്കുകയല്ല മറിച്ച് വാഹനങ്ങൾ ഓടിക്കുക മാത്രമായിരുന്നു അവരുടെ ലക്ഷമെന്ന് പൊലീസ് പറഞ്ഞു. ആദിത്യൻ അരൂർ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉള്ള ആളാണ്. അടിപിടി, വധശ്രമം എന്നീ രണ്ട് കേസുകളിൽ പ്രതിയാണ്. പ്രതികളെ ചേർത്തല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related posts

കേരളത്തിന്റെ സമരത്തെ പിന്തുണച്ച് ദേശീയ നേതാക്കൾ; ഡൽഹി, പഞ്ചാബ് മുഖ്യമന്ത്രിമാർ വേദിയിൽ

Aswathi Kottiyoor

കാറിന്റെ ഡോറിലിരുന്ന് സാഹസിക യാത്ര, ചോദ്യം ചെയ്ത കുടുംബത്തെ ആക്രമിച്ചു; കായംകുളത്ത് യുവാക്കൾക്കെതിരെ കേസ്

തൃശൂർ ദേശമംഗലത്തെ ഭൂചലന നിരീക്ഷണ കേന്ദ്രം ഇന്ന് സാമൂഹിക വിരുദ്ധരുടെയും ഇഴജന്തുക്കളുടെയും താവളം

Aswathi Kottiyoor
WordPress Image Lightbox