27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • സ്‌കൂൾ കായികോത്സവം പകലും രാത്രിയുമായി, കൊല്ലം ജില്ലയിൽ 24 വേദികളിലായി കലോത്സവം നടക്കും; വി ശിവൻകുട്ടി
Uncategorized

സ്‌കൂൾ കായികോത്സവം പകലും രാത്രിയുമായി, കൊല്ലം ജില്ലയിൽ 24 വേദികളിലായി കലോത്സവം നടക്കും; വി ശിവൻകുട്ടി

തൃശൂരിൽ നടക്കുന്ന കായികോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായെന്ന് വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടി. കൊല്ലം ജില്ലയിൽ 24 വേദികളിലായി കലോത്സവം നടത്തും. ആശാമാം വേദിയാണ് പ്രധാനവേദി. കലോൽത്സവം ഗ്രീൻ പ്രോട്ടോകോൾ പാലിച്ചാകും നടത്തുക. 21 കമ്മിറ്റികൾ രൂപികരിക്കും.തൃശ്ശൂർ കുന്നംകുളത്ത് നടക്കുന്ന 65 -ാമത് സംസ്ഥാന സ്‌കൂൾ കായികോത്സവത്തിൽ മികച്ച സംഘാടനം ഉറപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു. ഇതിനായി എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയെന്ന്‌ മന്ത്രി അറിയിച്ചു.2023 ഒക്ടോബർ 16 മുതൽ 20 വരെ തൃശുർ കുന്നംകുളം ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ സ്റ്റേഡിയത്തിലാണ് കായികോത്സവം സംഘടിപ്പിക്കുന്നത്. 15 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് തൃശ്ശൂർ ജില്ല സംസ്ഥാന കായികോത്സവത്തിന് ആതിഥ്യമരുളുന്നത്. സബ് ജൂനിയർ ബോയ്‌സ് ആൻഡ്‌ ഗേൾസ് (അണ്ടർ -14), ജൂനിയർ ബോയ്‌സ് ആൻഡ്‌ ഗേൾസ് (അണ്ടർ 17) സീനിയർ ബോയ്‌സ് ആന്റ് ഗേൾസ് (അണ്ടർ 19) എന്നീ 6 കാറ്റഗറികളിലായി 3000 ത്തിൽ പരം മത്സരാർത്ഥികളാണ് ഈ കായികമേളയിൽ പങ്കെടുക്കുന്നത്.

Related posts

സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന്; ഉദ്ഘാടനം മുഖ്യമന്ത്രി.

Aswathi Kottiyoor

കുടുംബം സഞ്ചരിച്ച കാറിന് തീപിടിച്ചു, ഉള്ളിൽ കുടുങ്ങിയ ഗൃഹനാഥൻ വെന്തുമരിച്ചു

Aswathi Kottiyoor

കണ്ണൂരിലെ നിക്ഷേപ തട്ടിപ്പ്: പ്രവീൺ റാണയ്ക്കെതിരെ കേസെടുത്തു –

Aswathi Kottiyoor
WordPress Image Lightbox