24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കൃഷിവകുപ്പിന്റെ 13 ഫാമുകൾ 
കാർബൺ തുലിതമാക്കും : പി പ്രസാദ്
Kerala

കൃഷിവകുപ്പിന്റെ 13 ഫാമുകൾ 
കാർബൺ തുലിതമാക്കും : പി പ്രസാദ്

കൃഷിവകുപ്പിലെ 13 ഫാമുകളെ കാർബൺ തുലിത (കാർബൺ ന്യൂട്രൽ) കൃഷിഫാമുകളായി ഉയർത്തുന്നതിന്റെ ആദ്യഘട്ടമായി സംസ്ഥാന ശിൽപ്പശാലയ്‌ക്ക്‌ തുടക്കമായി. രാജ്യത്തെ ആദ്യ കാർബൺ തുലിത ഫാമായ ആലുവ വിത്തുൽപ്പാദനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ദ്വിദിന ശില്‍പ്പശാലയില്‍ കൃഷിഫാമുകളെ കാർബൺ തുലിതമാക്കാനുള്ള പ്രവർത്തനങ്ങൾ ആവിഷ്‌കരിക്കും.

രാജ്യത്തെ ആദ്യ കാര്‍ബണ്‍ തുലിത ഫാമായി ആലുവ വിത്തുൽപ്പാദനകേന്ദ്രത്തെ ഉയർത്താനായത് നേട്ടമാണെന്ന്‌ ശിൽപ്പശാല ഉദ്‌ഘാടനം ചെയ്‌ത്‌ മന്ത്രി പി പ്രസാദ് പറഞ്ഞു. ഇതിന്റെ തുടർച്ചയായാണ്‌ 13 ഫാമുകളെ കാർബൺ തുലിതമാക്കാന്‍ തീരുമാനിച്ചത്‌. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിനാണ് ശിൽപ്പശാല സംഘടിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.

കൃഷിവകുപ്പ് ഡയറക്ടർ കെ എസ് അഞ്ജു അധ്യക്ഷയായി. യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ ഡയറക്ടർ ഡോ. കടമ്പോട്ട് എച്ച് എം സിദ്ദിഖ്, കാർഷിക വിലനിർണയ ബോർഡ് ചെയർമാൻ പി രാജശേഖരൻ, കൃഷി അഡീഷണൽ ഡയറക്ടർമാരായ ജോർജ് സെബാസ്റ്റ്യൻ, ബീനാമോൾ ആന്റണി, ലൂയിസ് മാത്യു, പ്രിൻസിപ്പൽ കൃഷി ഓഫീസർ ബിൻസി എബ്രഹാം എന്നിവർ പങ്കെടുത്തു

Related posts

ഗവ: ഐ.ടി.ഐ പ്രവേശനം

Aswathi Kottiyoor

*മരുന്നില്ലാതെ ആശുപത്രികൾ അടച്ചിടേണ്ട അവസ്ഥയിൽ; ശ്രീലങ്കയിൽ സ്ഥിതി ഗുരുതരം.*

Aswathi Kottiyoor

*വയനാട്ടിൽ കോഴിക്കൂട്ടിൽ പുലി കുടുങ്ങി*

Aswathi Kottiyoor
WordPress Image Lightbox