28.7 C
Iritty, IN
October 7, 2024
  • Home
  • Kerala
  • ചിത്രാഞ്ജലി സ്റ്റുഡിയോ അന്താരാഷ്ട്ര നിലവാരത്തിലേക്ക്
Kerala

ചിത്രാഞ്ജലി സ്റ്റുഡിയോ അന്താരാഷ്ട്ര നിലവാരത്തിലേക്ക്

ചലച്ചിത്ര നിർമ്മാണത്തിനുള്ള അത്യാധുനിക സൗകര്യങ്ങളോടെ തിരുവല്ലം ചിത്രാഞ്ജലി സ്റ്റുഡിയോ നവീകരിക്കുന്നു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 150 കോടി രൂപ മുതൽമുടക്കിൽ നടത്തുന്ന നവീകരണത്തിന്റെ ആദ്യഘട്ട പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഇന്ന്(24) മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വഴുതക്കാട് കലാഭവൻ തിയേറ്ററിൽ  വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ.ബാലൻ അധ്യക്ഷത വഹിക്കും.
ഡിജിറ്റൽ യുഗത്തിലെ പ്രീ പ്രൊഡക്ഷൻ, പ്രൊഡക്ഷൻ, പോസ്റ്റ് പ്രൊഡക്ഷൻ സൗകര്യങ്ങൾ ഉൾപ്പെടെ എല്ലാ ആധുനിക സൗകര്യങ്ങളും ഉൾപ്പെടുത്തി ആദ്യഘട്ട നവീകരണം 63.6 കോടി രൂപ ചെലവിലാണ് ആരംഭിക്കുന്നത്. പുറംവാതിൽ ചിത്രീകരണത്തിനുള്ള പരമ്പരാഗത തറവാടുകൾ, പൂന്തോട്ടം, അമ്പലങ്ങൾ, പള്ളി, പോലീസ് സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ, ആവി എൻജിൻ, ട്രെയിൻ ബോഗികൾ എന്നിവ ഉൾപ്പെടെയുള്ള സെറ്റുകൾ സജ്ജമാക്കും.
പുറംവാതിൽ ചിത്രീകരണത്തിനാവശ്യമായ ആധുനിക ക്യാമറകൾ, ലൈറ്റുകൾ, ഡോൾബി അറ്റ്മോസ്, മിക്സ് തിയേറ്റർ, വെബ് ബ്രോഡ്കാസ്റ്റ്, ഒ.റ്റി.റ്റി., സിനിമാ പ്ലാറ്റ്ഫോമുകൾക്ക് അനുയോജ്യമായ മീഡിയ പോസ്റ്റ് സംവിധാനം, ബേസ് ലൈറ്റ് വി-5, ഡാവിഞ്ചി കളർ ഗ്രേഡിംഗ് സ്യൂട്ടുകൾ, ചലച്ചിത്ര വിതരണത്തിനുള്ള ഒ.റ്റി.റ്റി. പ്ലാറ്റ്ഫോം തുടങ്ങി ലോകോത്തര നിലവാരത്തിലുള്ള ചലച്ചിത്ര നിർമ്മാണത്തിനുള്ള എല്ലാ സൗകര്യങ്ങളും ചിത്രഞ്ജലിയിൽ സജ്ജമാകും. അടുത്ത ഏഴ് മാസങ്ങൾക്കുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ മലയാള ചിത്രങ്ങൾക്കു പുറമെ അന്യഭാഷാ, വിദേശ ചിത്രങ്ങളുടെ നിർമ്മാണത്തിനുള്ള കേന്ദ്രമായി ചിത്രാഞ്ജലി മാറും.

Related posts

മെഡിസെപ്പിലും ഒപി 
സൗജന്യചികിത്സ തുടരും ; പ്രീമിയം തുകയിൽ 
പ്രത്യേക നിധിയും.*

Aswathi Kottiyoor

ഓപ്പറേഷന്‍ ദോസ്ത്; കൊടുംതണുപ്പില്‍ ഇന്ത്യന്‍ രക്ഷാദൗത്യം, നന്ദിപറഞ്ഞ് തുര്‍ക്കിയും സിറിയയും.*

Aswathi Kottiyoor

രാജ് ഭവൻ മാർച്ചിന്റെ മുന്നോടിയായി നടക്കുന്ന വാഹന പ്രചരണ ജാഥയ്ക്ക് പേരാവൂരിൽ സ്വീകരണം നൽകി

Aswathi Kottiyoor
WordPress Image Lightbox