26 C
Iritty, IN
July 6, 2024
  • Home
  • Iritty
  • നഗരങ്ങളിൽ ഏതു നേരവും കാട്ടാനകളെത്താം ആനപ്പേടിയിൽ ഇരിട്ടി മേഖലയിലെ 40തോളം മലയോര ഗ്രാമങ്ങൾ
Iritty

നഗരങ്ങളിൽ ഏതു നേരവും കാട്ടാനകളെത്താം ആനപ്പേടിയിൽ ഇരിട്ടി മേഖലയിലെ 40തോളം മലയോര ഗ്രാമങ്ങൾ

ഇരിട്ടി: വനമേഖലയിൽ നിന്നും എത്ര അകലെയാണെങ്കിലും നഗരം തേടി ആനയെത്താമെന്നത് പുതുമയല്ലാതായി മാറുകയാണ്. ഇരിട്ടി നഗരരത്തിന് നാലുകിലോമീറ്റർ മാത്രം അകലെ രണ്ടു തവണ കാട്ടാനയെത്തി ഭീതി വിതച്ചിരുന്നു. നാലുവർഷം മുൻപ് മുഴക്കുന്ന് പഞ്ചായത്തിന്റെ യും ഇരിട്ടി നഗരസഭയുടെയും അതിർത്തി പ്രദേശമായ ഹാജി റോഡിൽ കാട്ടാന എത്തിയതും വനപാലകരുടെ ജീപ്പ് ആക്രമിച്ചതും ഒരു പശുവിനെ കുത്തിക്കൊന്നതും ഭീതി നിറഞ്ഞ ഓർമ്മയാണ്. പിന്നീട് രണ്ടു വർഷം മുൻപ് ഇരിട്ടി നഗരസഭയുടെ തന്നെ ഭാഗമായ അത്തിത്തട്ടിൽ കാട്ടാന എത്തുകയും ഭീതി വിതക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ഒരു സുപ്രഭാതത്തിൽ ഇരിട്ടി നഗരത്തിലടക്കം ആനയെത്താമെന്നത് ഒരു അതിശയോക്തിയല്ല.

Related posts

എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു.

Aswathi Kottiyoor

മഹിളാ മോർച്ച യോഗം നടന്നു………

Aswathi Kottiyoor

കാറ്റിലും മഴയിലും വാഴകൾ നശിച്ചു

Aswathi Kottiyoor
WordPress Image Lightbox