27.2 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • ഓപ്പറേഷൻ അജയ്: ഇസ്രയേലിൽ നിന്നും ആദ്യ വിമാനം ഇന്നെത്തും, 11 മലയാളികളടക്കം 212 യാത്രക്കാർ, ഹെൽപ് ഡെസ്ക് സജ്ജം
Uncategorized

ഓപ്പറേഷൻ അജയ്: ഇസ്രയേലിൽ നിന്നും ആദ്യ വിമാനം ഇന്നെത്തും, 11 മലയാളികളടക്കം 212 യാത്രക്കാർ, ഹെൽപ് ഡെസ്ക് സജ്ജം

ദില്ലി: ‘ഓപ്പറേഷൻ അജയ്’യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം ഇന്ന് പുലച്ചെ ഇന്ത്യയിലെത്തും. രാവിലെ 5.30 ന് ന്യൂഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന എ.ഐ 1140 (AI 1140) നമ്പർ വിമാനത്തിൽ 11 മലയാളികളടക്കമുള്ള 212 ഇന്ത്യക്കാരാണുള്ളത്. ഇസ്രയേലില്‍നിന്നും ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം നടപ്പാക്കുന്ന ദൌത്യമാണ് ‘ഓപ്പറേഷൻ അജയ്’. ഇന്ത്യ അയച്ച ആദ്യ ചാര്‍ട്ടേഡ് വിമാനം രാത്രിയോടെ ഇസ്രയേലിലെ ടെല്‍അവീവ് വിമാനത്താവളത്തിലെത്തി.

ഇന്ന് പുലർച്ചെയെത്തുന്ന ആദ്യസംഘത്തില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 11 മലയാളികളുണ്ടെന്നാണ് നോര്‍ക്ക നല്‍കുന്ന വിവരം. ഇസ്രയേലില്‍നിന്നും ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയതിനുശേഷം വരാന്‍ കഴിയാത്തവരും യുദ്ധത്തെതുടര്‍ന്ന് അവിടെനിന്ന് മടങ്ങാന്‍ ആഗ്രഹിക്കുന്നവരെയും ഉള്‍പ്പെടെയാണ് ഇന്ത്യയിലെത്തിക്കുന്നത്. മലയാളികളെ സ്വീകരിക്കുന്നതിനും തുടർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും എയർപോർട്ടിൽ ഹെൽപ് ഡെസ്ക് സജ്ജമാക്കിയിട്ടുണ്ട്. ദില്ലിയിലെത്തുന്ന മലയാളികളെ സഹായിക്കുന്നതിനായി ദില്ലി കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും ആരംഭിച്ചു. കൺട്രോൾ റൂം നമ്പർ: 011 23747079.

Related posts

ഐപിസിയും സിആർപിസിയും ഇനി ചരിത്രത്തിന്‍റെ ഭാഗം; രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നു

Aswathi Kottiyoor

പുതിയ നിക്ഷേപ പദ്ധതിയുമായി എസ്ബിഐ; മുതിർന്ന പൗരന്മാർക്ക് കൂടുതൽ നേട്ടം

Aswathi Kottiyoor

എറണാകുളം ജനറല്‍ ആശുപത്രിയിൽ നടന്ന ലൈംഗീകാതിക്രമം: സീനിയര്‍ ഡോക്ടറുടെ അറസ്റ്റ് തടഞ്ഞു

Aswathi Kottiyoor
WordPress Image Lightbox