24.7 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ മദ്യ ലഹരിയില്‍ അടിച്ചു തകര്‍ത്തു; വീടുകള്‍ക്ക് നേരെയും ആക്രമണം
Uncategorized

റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ മദ്യ ലഹരിയില്‍ അടിച്ചു തകര്‍ത്തു; വീടുകള്‍ക്ക് നേരെയും ആക്രമണം

തിരുവനന്തപുരം: മദ്യലഹരിയില്‍ കാര്‍ അടിച്ചുതകര്‍ത്ത സംഘം പിടിയില്‍. തമിഴ്‌നാട് സ്വദേശി സൂരജ് (19), കരമന കുഞ്ചാലുമ്മൂട് സ്വദേശി ഇന്ദ്രജിത്ത് (19), കല്ലിയൂര്‍ സ്വദേശി തൃഷ്ണരാജ് (19) എന്നിവരാണ് പിടിയിലായത്. കിള്ളിപ്പാലം ടാക്‌സ് ടവറിന് പിന്നിലെ കാര്‍ ഗോഡൗണിന് സമീപം നിർത്തിയിട്ടിരുന്ന ഇന്നോവ കാറാണ് ഇവര്‍ അടിച്ചു തകര്‍ത്തത്. കിള്ളിപ്പാലം സ്വദേശി വിജയന്റെ ഉടമസ്ഥയിലുള്ളതായിരുന്നു ഈ വാഹനം.

കരമന മേലാറന്നൂര്‍ ഭാഗങ്ങളിലെ ചില വീടുകള്‍ക്കുനേരെയും ഇതേ യുവാക്കള്‍ ആക്രമണം നടത്തി. സി.ഐ സുജിത്ത്, എസ്.ഐമാരായ വിപിന്‍, സുരേഷ് കുമാര്‍, സി.പി.ഒമാരായ ശ്രീനാഥ്, സുമേഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് മൂന്നംഗസംഘത്തെ കസ്റ്റഡിയിലെടുത്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി

Related posts

നാളെ വൈദ്യുതി മുടങ്ങും.

Aswathi Kottiyoor

പുന്നമൂട് മാർക്കറ്റിൽ വിൽപനയ്ക്ക് എത്തിച്ചത് 35 കിലോ പഴകിയ മത്സ്യം

Aswathi Kottiyoor

കാസർകോട് ഡ്യൂട്ടിക്കിടയിൽ പൊലീസുകാരൻ മരിച്ചു.*

Aswathi Kottiyoor
WordPress Image Lightbox