24.2 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • അമ്മായിഅമ്മയെ അടിച്ചും കടിച്ചും അവശയാക്കി മരുമകൾ; വൈറലായി സിസിടിവി ദൃശ്യങ്ങൾ
Uncategorized

അമ്മായിഅമ്മയെ അടിച്ചും കടിച്ചും അവശയാക്കി മരുമകൾ; വൈറലായി സിസിടിവി ദൃശ്യങ്ങൾ

കുടുംബത്തിൽ കലഹങ്ങൾ ഉണ്ടാകുന്നത് വളരെ സാധാരണമായ കാര്യമാണ്. എന്നാൽ, ചിലപ്പോഴൊക്കെ വെറും കലഹങ്ങൾ എന്നതിൽ നിന്നും മാറി അത് കൈവിട്ട് പോകാറുണ്ട്. അത്തരത്തിൽ ഒരു മരുമകളും അമ്മായിഅമ്മയും തമ്മിലുണ്ടായ കലഹത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.മഹാരാഷ്ട്രയിലെ താനെ ഏരിയയിലെ ഒരു വീട്ടിലെ സിസിടിവി ദൃശ്യങ്ങളാണിത്. ദൃശ്യങ്ങളിൽ മരുമകൾ വൃദ്ധയായ അമ്മായി അമ്മയെ അതിക്രൂരമായി മർദ്ദിക്കുന്ന രംഗങ്ങളാണുള്ളത്. അമ്മായിഅമ്മയെ മരുമകൾ കടിയ്ക്കുന്നതും അടിയ്ക്കുന്നതും ദൃശ്യങ്ങളിൽ കാണാം. വീടിന്റെ ലീവിങ് ഏരിയയിൽ ഇരിക്കുന്ന വൃദ്ധയായ ഒരു സ്ത്രീയുടെ അടുത്തേക്ക് ആരോഗ്യവതിയായ മറ്റൊരു സ്ത്രീ ഉറക്കെ ശകാരിച്ചു കൊണ്ട് വരുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റം നടക്കുന്നു. മരുമകൾ പറഞ്ഞ കാര്യം അമ്മായിഅമ്മ അനുസരിക്കാൻ കൂട്ടാക്കാതെ വന്നതോടെ വാക്കു തർക്കം കയ്യേറ്റത്തിലേക്ക് മാറുന്നു.

തുടർന്ന് അമ്മായിഅമ്മയെ അവർ ഇരുന്ന സ്ഥലത്തു നിന്നും മരുമകൾ നിലത്തേക്ക് വലിച്ചിടുകയും മർദ്ദിക്കുകയും ചെയ്യുന്നു. വീഡിയോ അവസാനിക്കുമ്പോൾ അമ്മായിഅമ്മ നിലത്ത് അവശയായി കിടക്കുന്നതും മരുമകൾ അവർക്ക് സമീപത്തായി ഒരു ഇരിപ്പിടത്തിൽ അവരെ ഉച്ചത്തിൽ ശകാരിച്ചുകൊണ്ട് ഇരിക്കുന്നതുമാണ് കാണാൻ സാധിക്കുക. ഇവരുടെ വഴക്ക് വീട്ടിലെ മറ്റൊരു സ്ത്രീ അടുക്കളയിൽ നിന്ന് ഇറങ്ങി വന്ന് ഇടയ്ക്കിടയ്ക്ക് നോക്കുന്നതും വീഡിയോയിൽ കാണാം.

Related posts

കേരളത്തിന് പുറത്ത് ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമൊരുക്കണം; കത്തുമായി പ്രതിപക്ഷ നേതാവ്

Aswathi Kottiyoor

വരൂ, കേരളജനതയുടെ പുസ്തകോത്സവ നഗരിയിലേക്ക്

Aswathi Kottiyoor

നവീകരിച്ച ചെറുവാരത്തോട് ചെക്ക് ഡാം ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox