27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ഒക്ടോബർ 9;ചെഗുവേര രക്തസാക്ഷി ദിനം.
Uncategorized

ഒക്ടോബർ 9;ചെഗുവേര രക്തസാക്ഷി ദിനം.

സാമ്രാജ്യത്തത്തിനെതിരെയുള്ള ഐതിഹാസിക സായുധ സമരത്തിനിടയില്‍ പിടിക്കപ്പെടുകയും പിന്നീട് തടവറയില്‍ വച്ച് വെടിയേറ്റ് മരണപ്പെടുകയും ചെയ്ത വിശ്വവിഖ്യാതനായ വിപ്ലവകാരി ജ്വല്ലിക്കുന്ന ഓര്‍മയായി മാറിയിട്ട് 54 വർഷം പൂര്‍ത്തിയാകുന്നു. മരണത്തിനിപ്പുറവും ലോകത്തിന്റെ വിപ്ലവസൂര്യനായി എണസ്റ്റോ ജ്വലിച്ചു നില്‍ക്കുന്നു. 1928 ജൂൺ 14 ന് അർജന്റീനയിലെ റൊസാരിയോയിൽ, സീലിയ ദെ ലാ സെർന ലോസയുടേയും ഏണസ്റ്റോ ഗുവേര ലിഞ്ചിന്റേയും അഞ്ച് മക്കളിൽ മൂത്തവനായാണ് ചെയുടെ ജനനം. അദ്ദേഹം നിരവധി യാത്രകൾ ലാറ്റിൻ അമേരിക്കയിലൂടെ നടത്തി. അദ്ദേഹത്തിന്റെ ഔദ്യോഗിക നാമം ഏണസ്റ്റോ ഗുവേര എന്നാണെങ്കിലും , മാതാപിതാക്കളുടെ കുടുംബപേരായ ലാ സെർനോ എന്നും , ലിഞ്ച് എന്നും തന്റെ പേരിന്റെ കൂടെ ചെഗുവേര ഉപയോഗിക്കാറുണ്ടായിരുന്നു. അര്‍ജന്റീനയിലെ റൊസാരിയോ എന്ന പട്ടണത്തിലെ ആശുപത്രികളിലൊന്നില്‍ ഡോക്ടറായി ജീവിച്ചു മരിക്കേണ്ടിയിരുന്ന ഏണസ്റ്റോ ഗുവാര സര്‍നയെന്നയാള്‍ ലോകമെമ്പാടും അറിയപ്പെടുന്ന ചെയെന്ന വിപ്ലവകാരിയായി മാറിയത് ആകസ്മികമായല്ല. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലൂടെ നടത്തിയ സാഹസിക യാത്രകള്‍, അതിലൂടെ തിരിച്ചറിഞ്ഞ അടിസ്ഥാന വിഭാഗം ജനങ്ങളുടെ ജീവിതം ഇതൊക്കെ മതിയായിരുന്നു ചെ ഗുവേരയ്ക്ക് വിപ്ലവത്തിന്റെ പാത സ്വീകരിക്കാന്‍. ഒക്ടോബര്‍ 9ന്റെ പ്രഭാതത്തില്‍ ബൊളീവിയന്‍ പ്രസിഡന്റ് റെനെയാണ് ചെഗുവേരയെ വധിക്കാന്‍ ഉത്തരവിട്ടത്. മാരിയോ തെരാന്‍ എന്ന പട്ടാളക്കാരനാണ് ചെ ഗുവേരയെ വധിക്കാനായി മുന്നോട്ടു വന്നത്.സ്വന്തം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ അനേകം ധീരന്മാരെ നമുക്കറിയാം… എന്നാല്‍ അതിരുകള്‍ നോക്കാതെ രാജ്യ വേര്‍തിരിവുകളില്ലാതെ മനുഷ്യരും അവരുടെ പ്രശ്നങ്ങളും ഒന്നാണെന്ന് പറഞ്ഞ് പോരാടി മരിച്ച ഒരാളെ ഉളളൂ …. അതാണ് വിപ്ലവകാരികളുടെ വിപ്ലവകാരിയായ ചെഗുവേര.

Related posts

പ്രസവ അവധി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളോടുള്ള നിഷേധാത്മക നിലപാട് തിരുത്തണം: വനിതാ കമ്മിഷന്‍

Aswathi Kottiyoor

വിവാഹ സംഘത്തിന്റ കാര്‍ അപകടത്തില്‍പ്പെട്ടു; വധൂവരന്‍മാര്‍ അടക്കം അഞ്ച് പേര്‍ മരിച്ചു

Aswathi Kottiyoor

അടക്ക മോഷ്ടിക്കാൻ കവുങ്ങിൽ കയറിയ ആദിവാസി യുവാവ് കവുങ്ങ് ഒടിഞ്ഞ് ലൈൻ കമ്പിയിൽ വീണു

Aswathi Kottiyoor
WordPress Image Lightbox