• Home
  • Uncategorized
  • വൈദ്യുതി, ഹരിത ഹൈഡ്രജൻ ഉൽപാദനത്തിൽ ഇന്ത്യയും സൗദിയും തമ്മിൽ ധാരണയായി
Uncategorized

വൈദ്യുതി, ഹരിത ഹൈഡ്രജൻ ഉൽപാദനത്തിൽ ഇന്ത്യയും സൗദിയും തമ്മിൽ ധാരണയായി

വൈദ്യുതി, ഹരിത ഹൈഡ്രജൻ ഉൽപാദനത്തിലും വിതരണ ശൃംഖല സ്ഥാപിക്കലിലും പരസ്പര പങ്കാളിത്തത്തിന് ഇന്ത്യയും സസൗദി അറേബ്യയും തമ്മിൽ ധാരണയായി .യു.എൻ കാലാവസ്ഥ സെക്രട്ടേറിയറ്റിെൻറ സഹകരണത്തോടെ റിയാദിൽ നടക്കുന്ന പശ്ചിമേഷ്യ-ഉത്തരാഫ്രിക്ക കാലാവസ്ഥ വാരം പരിപാടിയിലാണ് സൗദി ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാനും ഇന്ത്യൻ ഊർജമന്ത്രി രാജ്കുമാർ സിങ്ങും ധാരണപത്രത്തിൽ ഒപ്പുവെച്ചത്.ഇരു രാജ്യങ്ങളിലും നിലവിലുള്ള ചട്ടങ്ങളും നിയമങ്ങളും അനുസരിച്ച് പരസ്പരം വൈദ്യുതി കൈമാറുന്നതിൽ ഇരുരാജ്യങ്ങൾ തമ്മിലുള്ള സഹകരണം, തിരക്കേറിയ സമയങ്ങളിലും അടിയന്തര സാഹചര്യങ്ങളിലും വൈദ്യുതി കൈമാറ്റം, ഇരുരാജ്യങ്ങളിലെയും ശുദ്ധമായ ഹരിത ഹൈഡ്രജെൻറയും പുനരുപയോഗ ഊർജ പദ്ധതികളുടെയും വികസനവും സംയുക്ത ഉൽപ്പാദനവും, ശുദ്ധമായ ഹരിത ഹൈഡ്രജനിൽ ഉപയോഗിക്കുന്ന വസ്തുക്കൾക്കായി സുരക്ഷിതവും വിശ്വസനീയവും പ്രതിരോധശേഷിയുള്ളതുമായ വിതരണ ശൃംഖല സൃഷ്ടിക്കൽ, പുനരുപയോഗ ഊർജ മേഖല എന്നിവ സ്ഥാപിക്കുകയാണ് ധാരണാപത്രത്തിലൂടെ ലക്ഷ്യമിടുന്നത്.

Related posts

ആദരവോടെ അന്നകുട്ടിയെ യാത്ര അയച്ച് കളക്ടറും പൊലീസും നാടും; മക്കൾക്കെതിരെ കർശന നടപടി ഉറപ്പെന്ന് പൊലീസ്

Aswathi Kottiyoor

വയനാട്ടിൽ അയ്യപ്പഭക്തരുടെ വാഹനത്തിന്‌ നേരെ കാട്ടാന ആക്രമണം, ബസ് തകർന്നു; കുട്ടികൾക്കടക്കം പരിക്ക്

Aswathi Kottiyoor

ഉംറ വിസയിലെത്തിയ മലയാളി റിയാദിലെ ആശുപത്രിയിൽ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox