25.9 C
Iritty, IN
July 1, 2024
  • Home
  • Uncategorized
  • തട്ടിപ്പുകാർ തോറ്റോടി; ലോൺ ആപ്പ് ഭീഷണിയെ മനസാന്നിധ്യത്തിലൂടെ മറികടന്ന് യുവാവ്
Uncategorized

തട്ടിപ്പുകാർ തോറ്റോടി; ലോൺ ആപ്പ് ഭീഷണിയെ മനസാന്നിധ്യത്തിലൂടെ മറികടന്ന് യുവാവ്

മൂന്നിയൂർ ആലിൻചുവട് സ്വദേശി ഫവാസ് ചേനാരിയുടെ മുന്നിലാണ് ലോൺ ആപ്പുകാർ തോറ്റോടിയത്. ദിവസങ്ങൾക്ക് മുന്നെ ലോൺ ആപ്പിൽ നിന്ന് ചെറിയ തുക ലോൺ എടുത്തിരുന്നു.കൃത്യ സമയത്ത് തന്നെ പണം തിരിച്ചടക്കാൻ ശ്രമിച്ചെങ്കിലും സാങ്കേതിക തടസ്സങ്ങൾ മൂലം പണം അയക്കാൻ കഴിഞ്ഞില്ല.ലോൺ എടുക്കുമ്പോൾ അയച്ചു നൽകിയ ചിത്രം ഉപയോഗിച്ച് മോർഫ് ചെയ്ത് ഫവാസിന് അയച്ചു നൽകി.പിന്നാലെ ഭീഷണിയും.‘ഞാൻ പറഞ്ഞു കുഴപ്പമില്ല, നിങ്ങൾ ഷെയർ ചെയ്‌തോളാൻ. ലോൺ എടുക്കാൻ നമ്മൾ കൊടുത്ത സെൽഫിയാണ് അവർ മോർഫ് ചെയ്യുന്നത്. എന്റെ തല ആരുടെയോ ഉടലിൽ വച്ചിരിക്കുകയാണ്. എന്നെ അറിയുന്ന ആളുകൾക്കറിയാം അത് ഞാനല്ലെന്ന്. അതുകൊണ്ട് നിങ്ങൾ അത് ഷെയർ ചെയ്‌തോളാൻ ഞാൻ ലോൺ ആപ്പുകാരോട് പറഞ്ഞു’ ഫവാസ് പറഞ്ഞു.

Related posts

ആറളം ഫാമിൽ ആദിവാസികളെ മുൻനിർത്തി നടത്തുന്നത് തീവെട്ടിക്കൊള്ള – പി.കെ. കൃഷ്ണദാസ്

Aswathi Kottiyoor

എടൂർ അൽഫോൺസ് ഭവൻ കുരിശുപള്ളിക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം

Aswathi Kottiyoor

കിണറിൽ വീണ പൂച്ചയെ രക്ഷിക്കാൻ ശ്രമിച്ച് കിണറിൽ കുടുങ്ങി മരിച്ചത് ഒരു കുടുംബത്തിലെ 5 പേർ

Aswathi Kottiyoor
WordPress Image Lightbox