23.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കാലവർഷം കഴിഞ്ഞേയുള്ളൂ, ദാ എത്തി തുലാവർഷം; നാളെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, പകൽ ചൂടും കൂടും; മുന്നറിയിപ്പ്
Uncategorized

കാലവർഷം കഴിഞ്ഞേയുള്ളൂ, ദാ എത്തി തുലാവർഷം; നാളെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, പകൽ ചൂടും കൂടും; മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും മഴ കനക്കും. കാലവർഷത്തിൽ നിന്ന് തുലാവർഷത്തിലേക്കുള്ള മാറ്റത്തിന്‍റെ സൂചനയായി ഉച്ചയ്ക്ക് ശേഷം ഇടി മിന്നലോടു കൂടിയ മഴ ഇന്ന് മുതൽ മലയോര മേഖലയിൽ ആരംഭിക്കും. വടക്കൻ കേരളത്തിൽ കൂടുതൽ പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ മഴ ലഭിക്കാൻ സാധ്യത. പകൽ ചൂടും വർധിക്കാൻ സാധ്യതയുണ്ട്. പലയിടങ്ങളിലും ഉയർന്ന ചൂട് 35 ഡിഗ്രി സെല്‍ഷ്യസിന് മുകളിലായിരിക്കും. നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. 2023 ഒക്ടോബർ 08 മുതൽ 12 വരെ തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Related posts

*താമരശ്ശേരിയില്‍ സുഹൃത്തുക്കൾ ആത്മഹത്യ ചെയ്തു *.

Aswathi Kottiyoor

കുസാറ്റ് ദുരന്തം; അന്വേഷണം പ്രഖ്യാപിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ്; പൊലീസ് കേസെടുത്തു, ഒരാളുടെ നില അതീവഗുരുതരം

Aswathi Kottiyoor

പാലക്കാട് ഓട്ടോറിക്ഷയുടെ മുകളില്‍ മരം വീണ് 25കാരന് ഗുരുതര പരിക്ക്

Aswathi Kottiyoor
WordPress Image Lightbox