27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • സിക്കിം മിന്നൽ പ്രളയത്തിൽ കാണാതായ 150 പേർക്കായി തെരച്ചിൽ തുടരുന്നു; മരിച്ചവരുടെ എണ്ണം 32 ആയി
Uncategorized

സിക്കിം മിന്നൽ പ്രളയത്തിൽ കാണാതായ 150 പേർക്കായി തെരച്ചിൽ തുടരുന്നു; മരിച്ചവരുടെ എണ്ണം 32 ആയി

ഗങ്ടോക്: സിക്കിമിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 32 ആയി. കാണാതായ 150 പേരെയാണ് തിരച്ചിൽ തുടരുകയാണ്. എന്നാൽ നാല് ദിവസമായിട്ടും ഇവരെ കണ്ടെത്താൻ സാധിക്കാത്തത് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. പ്രളയത്തിൽ മരിച്ച എട്ട് സൈനികരുടെ വിവരങ്ങൾ സേന പുറത്തുവിട്ടു. സേനയുടെ നേതൃത്വത്തിൽ നടത്തിയ തെരിച്ചിലിലാണ് സൈനികരുടെ മൃതദേഹം കണ്ടെത്തിയത്. ബർദാങ്ങിൽ നിന്ന് 23 സൈനികരെയാണ് കാണാതായത്.

പ്രളയത്തിൽ ഇതുവരെ 1200 വീടുകളും 13 പാലങ്ങളും തകർന്നു.ചുങ്താങിലെ തുരങ്കത്തിൽ കുടുങ്ങിയ 14 പേരെ രക്ഷപെടുത്താനുള്ള ശ്രമവും തുടരുകയാണ്. സൈനിക കേന്ദ്രത്തിന് ഒപ്പം ഒലിച്ച് പോയ ആയുധ ശേഖരങ്ങളും വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.മോർട്ടാർ ഷെൽ പൊട്ടിത്തെറിച്ച് പലയിടത്തും അപകടം ഉണ്ടാകുന്നുണ്ട്. മന്ത്രിമാർ ഉൾപ്പെട്ട കേന്ദ്ര സംഘം ഇന്ന് പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുമെന്ന് കേന്ദ്ര മന്ത്രി അജയ് കുമാർ മിശ്ര അറിയിച്ചു

Related posts

ഇടിമിന്നലേറ്റ് മൂന്ന് കുട്ടികള്‍ അടക്കം 11 പേര്‍ മരിച്ചു; വൻ ദുരന്തം ബംഗാളിലെ മാള്‍ഡയില്‍

Aswathi Kottiyoor

കുഞ്ഞിന് സൂര്യപ്രകാശം മാത്രം നൽകി, മുലയൂട്ടാൻ സമ്മതിച്ചില്ല, ദാരുണാന്ത്യം; ഇൻഫ്ലുവൻസർക്ക് തടവുശിക്ഷ

Aswathi Kottiyoor

കെ. സുധാകരനും വി.ഡി സതീശനും നയിക്കുന്ന ‘സമരാഗ്നി’ ഇന്ന് കാസർഗോഡ് നിന്ന് ആരംഭിക്കും

Aswathi Kottiyoor
WordPress Image Lightbox