27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വര്‍ധിച്ചേക്കും; ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്
Kerala

ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വര്‍ധിച്ചേക്കും; ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

തുടര്‍ച്ചയായ മഴയ്ക്ക് ശമനം വന്നതോടെ ഡെങ്കിപ്പനി ഉള്‍പ്പടെയുള്ള പകര്‍ച്ചവ്യാധികള്‍ ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിപ്പ്.

കെട്ടിക്കിടുക്കുന്ന വെള്ളത്തില്‍ കൊതുകുകള്‍ പെരുകുന്ന സാഹചര്യമാണുള്ളത്. അതിനാല്‍ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും ഉള്ളിലും പുറത്തും വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ വ്യാപകമായ പ്രചാരണം നടത്താനും നിര്‍ദേശിച്ചിട്ടുണ്ട. മഴക്കാലത്ത് എലിപ്പനി കേസുകളും വര്‍ധിക്കും. ഇന്നലെ സംസ്ഥാനത്ത് 13 പേര്‍ക്കാണ് എലിപ്പിനി സ്ഥിരീകരിച്ചത്.

ഇപ്പോള്‍ ദിവസം ശരാശരി ഒന്‍പതിനായിരത്തോളം പേര്‍ പനി ബാധിച്ച് ചികിത്സ തേടുന്നുണ്ട്. ഇന്നലത്തെ കണക്കനുസരിച്ച് ആയിരത്തിന് മുകളില്‍ പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മലപ്പുറത്താണ്. 1466 കേസുകള്‍. ഇന്നലെ 56 പേരിലാണ് ഡെങ്കിപ്പനി കണ്ടെത്തിയത്.

Related posts

ഒരു വർഷം ഇനി 15 സിലിണ്ടർ മാത്രം; ഗാർഹിക പാചകവാതക സിലിണ്ടർ ഉപയോഗ നിയന്ത്രണം പ്രാബല്യത്തിൽ

Aswathi Kottiyoor

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി

Aswathi Kottiyoor

കേരളത്തില്‍ ഇന്ന് 11,196 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox