24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • അടുത്ത വർഷം ക്യാമ്പസ് ഇൻഡസ്‌ട്രിയൽ പാർക്കുകൾ യാഥാർത്ഥ്യമാകും: മന്ത്രി പി രാജീവ്
Kerala

അടുത്ത വർഷം ക്യാമ്പസ് ഇൻഡസ്‌ട്രിയൽ പാർക്കുകൾ യാഥാർത്ഥ്യമാകും: മന്ത്രി പി രാജീവ്

അടുത്തവർഷം മുതൽ ക്യാമ്പസുകളോട് ചേർന്ന് വ്യവസായ പാർക്കുകൾ പ്രവർത്തനമാരംഭിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. ഗവ. പോളിടെക്‌നിക് കോളേജിൽ നടന്ന അപ്പ്രന്റിസ് മേള 2023 ഉദ്ഘാടനം ചെയ്‌തു് സംസാരിക്കുകയായിരുന്നു മന്ത്രി. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കളമശ്ശേരി സൂപ്പർവൈസറി ഡെവലപ്പ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ചെന്നൈ ബോർഡ് ഓഫ് അപ്പ്രന്റിസ്ഷിപ്പ് ട്രെയിനിങ്ങിന്റെ സഹകരണത്തോടെയാണ് മേള നടന്നത്.

ക്യാമ്പസുകളോട് ചേർന്ന് വ്യവസായ പാർക്കുകൾ നിലവിൽ വരുന്നതോടെ വിദ്യാർത്ഥികൾക്ക് പഠനത്തിനോടൊപ്പം വരുമാനം കണ്ടെത്താനും നൈപുണ്യ വികസനവും സാധ്യമാകും. 38 കോളേജുകൾ ഇതിനായി താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. വിദ്യാർത്ഥികളുടെ കണ്ടുപിടിത്തങ്ങൾക്കുള്ള ഉൽപാദന യൂണിറ്റായും പ്രോജക്ടുകൾ ചെയ്യുന്നതിനുള്ള കേന്ദ്രമായും ക്യാമ്പസ് വ്യവസായ പാർക്കുകൾ പ്രവർത്തിക്കും. ഇൻഡസ്ട്രിയൽ പാർക്കുകൾ നിർമ്മിക്കുന്നതിന് ഒന്നരക്കോടി രൂപ അടിസ്ഥാന സൗകര്യ വികസനത്തിനായി സർക്കാർ നൽകും. ഈ വർഷം തന്നെ പ്രൈവറ്റ് ഇൻഡസ്ട്രിയൽ പാർക്കുകളും പ്രവർത്തനം ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.

കളമശ്ശേരി മണ്ഡലത്തിൽ ഐടിഐ യോഗ്യതയുള്ളവർക്ക് തൊഴിലവസരങ്ങൾ ഒരുക്കുന്നതിന് സ്‌കൈ പദ്ധതി വഴി നടത്തിയ തൊഴിൽമേളകൾ വഴി മുന്നൂറോളം പേർക്ക് തൊഴിൽ നൽകി. മണ്ഡലത്തിലെ ബികോം ബിരുദധാരികളായ വീട്ടമ്മമാർക്ക് അമേരിക്കൻ ടാക്‌സ് കമ്പനിയിൽ തൊഴിലവസരങ്ങൾ ഒരുക്കി.

നിരവധി തൊഴിലവസരങ്ങളിലേക്ക് വഴി തുറന്നു കൊണ്ടാണ് അപ്രന്റീസ് മേള നടക്കുന്നത്. 2500 ൽ അധികം തൊഴിലവസരങ്ങളാണ് വിവിധ കമ്പനികളിലായി ഒരുങ്ങിയിരിക്കുന്നത്. വ്യവസായ മേഖലയിൽ വലിയ മുന്നേറ്റമാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. വ്യവസായ ശാലകൾ വർധിക്കുന്നത് വഴി ഇവിടെത്തന്നെ തൊഴിൽ കണ്ടെത്തുന്നതിനുള്ള സാഹചര്യം ഒരുങ്ങുമെന്നും മന്ത്രി പറഞ്ഞു. മേളയിൽ കേരളത്തിനകത്തു നിന്നും പുറത്തുനിന്നുമായി എഴുപതോളം കമ്പനികൾ പങ്കെടുത്തു. 2500 തൊഴിലവസരങ്ങളാണ് ഉള്ളത്.

Related posts

സംസ്ഥാനത്തിന്റെ വായ്പാപരിധിയും ഗ്രാന്റും വീണ്ടും കേന്ദ്രം വെട്ടിക്കുറച്ചതായി ധനമന്ത്രി

Aswathi Kottiyoor

ദുരന്തഭൂമിയിൽ തുടക്കം മുതൽ രക്ഷകരായി അഗ്‌നി രക്ഷാസേന

Aswathi Kottiyoor

സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കല്‍; വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ തുടരും; വിശദമായ മാര്‍ഗ്ഗരേഖ ഒക്ടോബര്‍ അഞ്ചിനകം

Aswathi Kottiyoor
WordPress Image Lightbox