30 C
Iritty, IN
October 2, 2024
Uncategorized

റിയാദ്: താമസ, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച 15,000 നിയമലംഘകരെ കൂടി അറസ്റ്റ് ചെയ്തതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവിധ സുരക്ഷാ വിഭാഗങ്ങൾ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഒരാഴ്ച്ചക്കിടെയാണ് ഇത്രയധികം പേർ പിടിയിലായത്.
താമസനിയമം ലംഘിച്ച 9,200 പേർ, അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിച്ച 4,200 പേർ, തൊഴിൽ നിയമ ലംഘനം നടത്തിയ 1,600 പേർ എന്നിങ്ങനെയാണ് അറസ്റ്റ്. രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് 527 പേർ അറസ്റ്റിലായത്. ഇവരിൽ 55 ശതമാനം യമനികളും 43 ശതമാനം എത്യോപ്യക്കാരും രണ്ട് ശതമാനം മറ്റ് രാജ്യക്കാരുമാണ്. 66 നിയമ ലംഘകർ സൗദി അറേബ്യയിൽ നിന്ന് പുറത്തേക്ക് പോകാൻ ശ്രമിച്ച് പിടിക്കപ്പെട്ടവരാണ്.

താമസ, തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവരെ കടത്തിക്കൊണ്ടുവരികയും അവർക്ക് അഭയം നൽകുകയും നിയമ ലംഘനത്തിന് കൂട്ട് നിൽക്കുകയും ചെയ്ത 14 പേരും അറസ്റ്റിലായിട്ടുണ്ട്. ആകെ 44,000 ത്തോളം നിയമലംഘകർ നിലവിൽ ചട്ടങ്ങൾ ലംഘിച്ചതിന് നടപടിക്രമങ്ങൾക്ക് വിധേയരായിട്ടുണ്ട്. പിടികൂടിയവരിൽ 39,000 നിയമലംഘകരെ യാത്രാരേഖകൾ ശരിയാക്കി നാടുകടത്താൻ അതത് രാജ്യങ്ങളുടെ എംബസികൾക്ക് റഫർ ചെയ്തു. 1,700 നിയമലംഘകരെ അവരുടെ യാത്രാറിസർവേഷൻ പൂർത്തിയാക്കാൻ ശുപാർശ ചെയ്തു. 8,000 ത്തോളം നിയമലംഘകരെ ഇതിനകം നാടുകടത്തി.

സൗദി അറേബ്യയിലെ ഇത്തരം തൊഴില്‍, താമസ, അതിര്‍ത്തി നിയമ ലംഘകർക്ക് ഗതാഗത, പാർപ്പിട സൗകര്യങ്ങൾ നൽകുന്നവർക്കും കടുത്ത ശിക്ഷ ലഭിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 15 വർഷം വരെ തടവും പരമാവധി 10 ലക്ഷം റിയാൽ പിഴയുമാണ് ഇങ്ങനെ പിടിക്കപ്പെട്ടാല്‍ കിട്ടുന്ന ശിക്ഷ. മാത്രമല്ല, വാഹനങ്ങളും താമസ സൗകര്യം ഒരുക്കിയ കെട്ടിടങ്ങളും കണ്ടുകെട്ടുമെന്നും ആഭ്യന്തര മന്ത്രാലയം താക്കീത് നൽകിയിട്ടുണ്ട്.

Related posts

കെ സി വൈ എം പ്രതിഷേധ ദീപം തെളിയിച്ചു.

Aswathi Kottiyoor

ക്യാമ്പിനിടെ 2 വിദ്യാർത്ഥിനികൾ മുങ്ങി മരിച്ച സംഭവം; അധ്യാപകർക്കും ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ക്കുമെതിരെ കേസ്

Aswathi Kottiyoor

വാഹനത്തിനുള്ളിലെ ദൃശ്യങ്ങളും കാണാം, ലൈറ്റ് ഇട്ടാലും പകർത്തും; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

Aswathi Kottiyoor
WordPress Image Lightbox