• Home
  • Uncategorized
  • എംജി സർവ്വകലാശാല തെരഞ്ഞെടുപ്പ്: വ്യാപക സംഘർഷം, അൽ അമീൻ കോളേജിലെ അധ്യാപകരെ അടക്കം പൂട്ടിയിട്ടു
Uncategorized

എംജി സർവ്വകലാശാല തെരഞ്ഞെടുപ്പ്: വ്യാപക സംഘർഷം, അൽ അമീൻ കോളേജിലെ അധ്യാപകരെ അടക്കം പൂട്ടിയിട്ടു

എംജി സർവകലാശാലയുടെ കീഴിലുള്ള കാമ്പസുകളിൽ നടന്ന തെരഞ്ഞെടുപ്പിനിടെ വ്യാപക സംഘർഷം. എടത്തല അൽ അമീൻ കോളജിലെ അധ്യാപകരടക്കം മണിക്കൂറുകളോളം പൂട്ടിയിട്ടു. ഇന്ന് തന്നെ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. സ്ഥലത്ത് ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്.ഉച്ചയ്ക്ക് ശേഷമാണ് കാമ്പസിൽ എസ്എഫ്‌ഐ കെഎസ്‌യു തർക്കം ഉടലെടുത്തത്. യൂണിയൻ ഭാരവാഹിസ്ഥാനത്തേക്ക് മത്സരിക്കുന്നവരുടെ നാമനിർദ്ദേശ പത്രികയിൽ അപാകതയുണ്ടെന്നാണ് ഇരുകൂട്ടരുടെയും ആക്ഷേപം. പിന്നീട് കാര്യങ്ങൾ സംഘർഷത്തിലേക്ക് വഴിമാറി. സംഘർഷത്തിൽ ചില വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഡിവൈഎസ്പി അടക്കമുള്ളവർ കോളജിൽ എത്തിയിട്ടുണ്ട്.

Related posts

ലോക്സഭ തെരഞ്ഞെടുപ്പ്: കേരളത്തിലെ ചിത്രം വ്യക്തം; അവസാന ദിനത്തിൽ പത്രിക സമർപ്പിച്ച് നേതാക്കൾ

Aswathi Kottiyoor

വേനൽ മഴ വരുന്നുണ്ടേ… രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

Aswathi Kottiyoor

നിപ ബാധിതരുടെ സമ്പര്‍ക്ക പട്ടികയിലുള്ള കൂടുതല്‍ ആളുകളുടെ പരിശോധന ഫലം ഇന്ന് പുറത്തു വരും

Aswathi Kottiyoor
WordPress Image Lightbox