23.8 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • വന്യമൃഗശല്യം തടയാന്‍ അനധികൃത വൈദ്യുതി വേലികള്‍ സ്ഥാപിക്കുന്ന കാര്യത്തില്‍ നടപടി കടുപ്പിക്കാന്‍ വൈദ്യുതി വകുപ്പ്
Uncategorized

വന്യമൃഗശല്യം തടയാന്‍ അനധികൃത വൈദ്യുതി വേലികള്‍ സ്ഥാപിക്കുന്ന കാര്യത്തില്‍ നടപടി കടുപ്പിക്കാന്‍ വൈദ്യുതി വകുപ്പ്

വന്യമൃഗശല്യം തടയാന്‍ അനധികൃത വൈദ്യുതി വേലികള്‍ സ്ഥാപിക്കുന്ന കാര്യത്തില്‍ നടപടി കടുപ്പിക്കാന്‍ വൈദ്യുതി വകുപ്പ്. കൃഷിയിടങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധനകള്‍ നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍ദേശം നല്‍കി.

കൃഷിയിടങ്ങളില്‍ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി പരിശോധനകള്‍ നടത്തും. അനധികൃത ഫെന്‍സിംഗുകള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കും. ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് ആളുകളെ ബോധവല്‍ക്കരിക്കാനുളള ശ്രമങ്ങള്‍ നടത്തും.

സംസ്ഥാനത്ത് വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് മരണങ്ങള്‍ സംഭവിക്കുന്നത് തുടര്‍ക്കഥയാകുന്ന പശ്ചാത്തലത്തിലാണ് വൈദ്യുതി വകുപ്പിന്റെ നടപടി. ഇന്നലെയും വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പാലക്കാട് പന്നിയെ തടയാനായി സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് 56 കാരിയായ ഗ്രേസിയെന്ന വീട്ടമ്മയാണ് മരിച്ചത്.

Related posts

ആനക്കുഴി ബ്രാഞ്ച് സമ്മേളനത്തിന്റെ ഭാഗമായി സിപിഐഎം പ്രവര്‍ത്തകര്‍ ചെട്ടിയാംപറമ്പ് ടൗണ്‍ ശുചീകരിച്ചു

Aswathi Kottiyoor

വരയാടുകളുടെ സർവേക്കെത്തിയ 2 ഉദ്യോ​ഗസ്ഥർക്ക് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റു

Aswathi Kottiyoor

മാഹി റ്റു തൃശ്ശൂർ, കാറിൽ ഒരു യുവതിയും; സംശയം തോന്നി പരിശോധിച്ചപ്പോൾ പെട്ടു, ഒളിച്ച് കടത്തിയത് 96 കുപ്പി മദ്യം!

Aswathi Kottiyoor
WordPress Image Lightbox