27.1 C
Iritty, IN
July 27, 2024
  • Home
  • Kerala
  • അധ്യാപക വിദ്യാർഥികൾക്ക് സൗകര്യപ്രദമായ ഏത് വസ്‌ത്ര‌വും ധരിക്കാം: മന്ത്രി ആർ ബിന്ദു
Kerala

അധ്യാപക വിദ്യാർഥികൾക്ക് സൗകര്യപ്രദമായ ഏത് വസ്‌ത്ര‌വും ധരിക്കാം: മന്ത്രി ആർ ബിന്ദു

സംസ്ഥാനത്തെ ബിഎഡ് കോളേജുകളിലെ അധ്യാപക വിദ്യാർഥികൾക്ക് അവരുടെ അധ്യാപക പരിശീലന കാലയളവിൽ സൗകര്യപ്രദമായതും മാന്യമായതുമായ ഏത് വസ്ത്രവും ധരിച്ച് ഹാജരാകാമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

തിരുവനന്തപുരം സർക്കാർ ട്രെയിനിങ് കോളേജിൽ യൂണിഫോം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രിൻസിപ്പാൾ വിദ്യാർഥിനികളെ അധിക്ഷേപിച്ചു എന്ന പരാതിയെ തുടർന്നാണ് നടപടി. ഇക്കാര്യത്തിൽ കോളേജ് വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവു പുറപ്പെടുവിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Related posts

കേരളത്തിലെ കാലിസമ്പത്തിൽ 6.34 ശതമാനം വർധന

Aswathi Kottiyoor

ഹയർ സെക്കൻഡറി മൂല്യനിർണയം: അധ്യാപകർ ക്യാമ്പുകളിൽ റിപ്പോർട്ട് ചെയ്യണം

Aswathi Kottiyoor

ക്രിസ്മസ് ദിനം പ്രവർത്തിദിവസമാക്കാൻ ശ്രമം; കർദിനാൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Aswathi Kottiyoor
WordPress Image Lightbox