24.7 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • ആൽഫ്രഡ് ജോ ജോൺസ്, ആര്യ ജി മല്ലർ കണ്ണൂർ ജില്ലാ അണ്ടർ 15 ചെസ്സ് ചാമ്പ്യന്മാർ
Uncategorized

ആൽഫ്രഡ് ജോ ജോൺസ്, ആര്യ ജി മല്ലർ കണ്ണൂർ ജില്ലാ അണ്ടർ 15 ചെസ്സ് ചാമ്പ്യന്മാർ

ആൽഫ്രഡ് ജോ ജോൺസ്, തലക്കാണി ഗവ.യുപി സ്ക്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്.കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ രൂപീകരിച്ച ചെസ്സ് ടെക്നിക്കൽ കമ്മിറ്റി, ജിമ്മി ജോർജ്ജ് ചെസ്സ് ക്ലബ്ബിന്റെ സഹകരണത്തോടെ ഈ വർഷത്തെ കണ്ണൂർ ജില്ലാ അണ്ടർ 15 (ഓപ്പൺ & ഗേൾസ്)​ സെലകഷൻ ചെസ്സ് ചാമ്പ്യൻഷിപ്പ് ഒക്ടോബർ 1ന് കൂത്തുപറമ്പ ഹയർ സെക്കൻഡറിസ്കൂൾ തൊക്കിലങ്ങാടിയിൽ വെച്ചു സംഘടിപ്പിച്ചു.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 90 പേർ പങ്കെടുത്തു.
ഓപ്പൺ വിഭാഗത്തിൽ 7 റൗണ്ടിൽ 6.5 പോയന്റ് നേടി ആൽഫ്രഡ് ജോ ജോൺസും ഗേൾസ് വിഭാഗത്തിൽ 5 റൗണ്ട് മത്സരത്തിൽ 4.5 പോയന്റോടെ ആര്യ ജി മല്ലറും ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.
ഓപ്പൺ, ഗേൾസ് വിഭാഗങ്ങളിൽ നിന്ന് ആദ്യ നാലു സ്ഥാനം നേടി സംസ്ഥാന അണ്ടർ 15 ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത കരസ്ഥമാക്കിയവർ:

ഓപ്പൺ:
1. ആൽഫ്രെഡ് ജോ ജോൺസ്
2. സാവന്ത് കൃഷ്ണൻ ആർ
3. ആദിത്യ ശ്യാംജിത്ത്
4. ലുത്വി അബ്ദുൽ ജലീൽ
ഗേൾസ് :
1. ആര്യ ജി മല്ലർ
2. വേദ രവീന്ദ്രൻ
3. നജ ഫാത്തിമ
4. ഈവ് ലിൻ റോസ്

ബഹുമാനപ്പെട്ട ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി ഷിനിത് പാട്യം ഉദ്ഘാടനം ചെയ്തു. ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ ശ്രീ.സെബാസ്റ്റ്യൻ വി.യു. ഉദ്ഘാടന യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. സുജീഷ്‌ എ. പി.സ്വാഗത ഭാഷണം നടത്തി. വിശ്വനാഥൻ കെ. കെ, മനോജൻ രവി എന്നിവർ ആശംസകളർപ്പിച്ചു. ജിഷോർ വി.എം. നന്ദി രേഖപ്പെടുത്തി.

സമാപന യോഗത്തിൽ സംഘാടക സമിതി ചെയർമാൻ തോമസ് ജേക്കബ്ബ് വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു. പങ്കെടുത്ത എല്ലാവർക്കും സ്പോർട്സ് കൗൺസിലിന്റെ അംഗീകാരമുള്ള സർട്ടിഫിക്കറ്റുകൾ നല്കി.

Related posts

എസ് വൈ എസ് ആദർശ സമ്മേളനം

Aswathi Kottiyoor

‘മാനന്തവാടിയിലെ കൊലയാളി കാട്ടാനയെ മയക്കുവെടി വയ്ക്കും’: വനം മന്ത്രി എ കെ ശശീന്ദ്രന്‍

Aswathi Kottiyoor

യുഗ പുരുഷന്റെ ഓർമയിൽ; ഇന്ന് ശ്രീനാരായണ ഗുരു സമാധി’

Aswathi Kottiyoor
WordPress Image Lightbox