ന്യൂഡല്‍ഹി∙ സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ എഎപി നേതാവ് സഞ്ജയ് സിങിനെ ഇ.ഡി അറസ്റ്റ് ചെയ്തു. 10 മണിക്കൂർ ചോദ്യം ചെയ്തശേഷമാണ് ഇ.ഡി. നടപടി. രാജ്യസഭാ എംപിയായ സഞ്ജയ് സിങ്ങിന്റെ വീട്ടില്‍ പുലര്‍ച്ചെയാണ് ഇഡി ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തിയത്. കേസില്‍ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഫെബ്രുവരിയില്‍ സിബിഐ അറസ്റ്റ് ചെയ്തതിരുന്നു. ഇതിനു പിന്നാലെയാണ് മറ്റൊരു എഎപിയുടെ പ്രധാന നേതാവ് അറസ്റ്റിലാകുന്നത്.
അതേസമയം, അറസ്റ്റ് രാഷ്ട്രീയ പ്രതികാരമാണെന്ന് എഎപി പ്രതികരിച്ചു. സഞ്ജയ് സിങ്ങിന്റെ വസതിക്കുമുന്നിൽ എഎപി പ്രവർത്തകർ തമ്പടിച്ചിരിക്കുകയാണ്.