27.2 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • റാ​ഞ്ചി എ​മ​രി​റ്റ​സ് ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ ഡോ. ​ടെ​ല​സ്ഫോ​ർ ടോ​പ്പോ കാ​ലം ചെ​യ്തു
Uncategorized

റാ​ഞ്ചി എ​മ​രി​റ്റ​സ് ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ ഡോ. ​ടെ​ല​സ്ഫോ​ർ ടോ​പ്പോ കാ​ലം ചെ​യ്തു

ബം​ഗ​ളൂ​രു: റാ​ഞ്ചി എ​മ​രി​റ്റ​സ് ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ ഡോ. ​ടെ​ല​സ്ഫോ​ർ ടോ​പ്പോ (84) കാ​ലം ചെ​യ്തു. ഇ​ന്നലെ വൈ​കു​ന്നേ​രം 3.45നു ​റാ​ഞ്ചി മ​ന്ദാ​റി​ലെ കോ​ൺ​സ്റ്റ​ന്‍റ് ലീ​വ​ൻ​സ് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ഏ​താ​നും മാ​സ​മാ​യി രോ​ഗ​ബാ​ധി​ത​നാ​യി​രു​ന്നു.

സം​സ്കാ​രം പി​ന്നീ​ട്. ജാ​ർ​ഖ​ണ്ഡി​ലെ (അ​ന്ന് ബി​ഹാ​ർ) ചെ​യി​ൻ​പു​ർ ഗ്രാ​മ​ത്തി​ൽ 1939 ഒ​ക്‌​ടോ​ബ​ർ 15നാ​ണ് ക​ർ​ദി​നാ​ൾ ടെ​ല​സ്ഫോ​ർ ടോ​പ്പോ ജ​നി​ച്ച​ത്. ക​ർ​ഷ​ക​നാ​യ അം​ബ്രോ​സ് ടോ​പ്പോ​യു​ടെ​യും സോ​ഫി​യ സാ​ൽ​സോ​യു​ടെ​യും മ​ക​നാ​ണ്.

പ​ത്തു മ​ക്ക​ളി​ൽ എ​ട്ടാ​മ​നാ​ണ് ടെ​ല​സ്ഫോ​ർ ടോ​പ്പോ. യാ​ത​ന നി​റ​ഞ്ഞ​താ​യി​രു​ന്നു ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ചെ​റു​പ്പ​കാ​ലം. കി​ലോ​മീ​റ്റ​റു​ക​ൾ സ​ഞ്ച​രി​ച്ചാ​യി​രു​ന്നു സ്കൂ​ളി​ൽ പോ​യി​രു​ന്ന​ത്. 1939 മേ​യ് എ​ട്ടി​ന് ടെ​ല​സ്ഫോ​ർ ടോ​പ്പോ സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ ബാ​സ​ലി​ൽ​വ​ച്ച് പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ചു. 1978 മു​ത​ൽ 1984 വ​രെ ദും​ക ബി​ഷ​പ്പാ​യി. 1985ൽ ​റാ​ഞ്ചി ആ​ർ​ച്ച്ബി​ഷ​പ്പാ​യി ഡോ. ​ടെ​ല​സ്ഫോ​ർ ടോ​പ്പോ​യെ ജോ​ൺ പോ​ൾ ര​ണ്ടാ​മ​ൻ മാ​ർ​പാ​പ്പ നി​യ​മി​ച്ചു. 2018ൽ ​വി​ര​മി​ച്ചു. 2004-2008 കാ​ല​ത്ത് സി​ബി​സി​ഐ പ്ര​സി​ഡ​ന്‍റാ​യി.

ര​ണ്ടു ത​വ​ണ സി​സി​ബി​ഐ പ്ര​സി​ഡ​ന്‍റാ​യി​ട്ടു​ണ്ട്. 2003 ഒ​ക്‌​ടോ​ബ​ർ 21നു ​ജോ​ൺ പോ​ൾ ര​ണ്ടാ​മാ​ൻ മാ​ർ​പാ​പ്പ ഡോ. ​ടോ​പ്പോ​യെ ക​ർ​ദി​നാ​ൾ​പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്തി. ആ ​സ്ഥാ​ന​ത്തെ​ത്തു​ന്ന ആ​ദ്യ ഏ​ഷ്യ​ൻ ഗോ​ത്ര​വ​ർ​ഗ​ക്കാ​രാ​നാ​ണ് ഇ​ദ്ദേ​ഹം. 2005ൽ ​ബെ​ന​ഡി​ക്‌​ട് പ​തി​നാ​റാ​മ​ൻ മാ​ർ​പാ​പ്പ​യെ​യും 2013ൽ ​ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യെ​യും തെ​ര​ഞ്ഞെ​ടു​ത്ത കോ​ൺ​ക്ലേ​വു​ക​ളി​ൽ ക​ർ​ദി​നാ​ൾ ടോ​പ്പോ പ​ങ്കെ​ടു​ത്തു.

44 വ​ർ​ഷം ബി​ഷ​പ്പാ​യി​രു​ന്ന ഡോ. ​ടെ​ല​സ്ഫോ​ർ ടോ​പ്പോ 19 വ​ർ​ഷം ക​ർ​ദി​നാ​ളാ​യി​രു​ന്നു.

Related posts

മലയോര നിവാസികളെ ഭീതിയിലാഴ്ത്തുന്ന ജനദ്രോഹ നടപടിയായ ബഫർ സോൺ കരടുവിജ്ഞാപനം ജനവാസ മേഖലയിൽ നിന്നും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് അമ്പായത്തോട്

Aswathi Kottiyoor

ഇപി ജയരാജന്‍റെ പരാതിയിൽ തുടര്‍ നടപടി; പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടു, അസി. കമ്മീഷണര്‍ക്ക് ചുമതല

ശശി തരൂരിന് വേണ്ടി തിരുവനന്തപുരത്ത് പ്രകാശ് രാജ്; ‘പ്രധാനമന്ത്രി എതിര്‍ ശബ്ദങ്ങളിഷ്ടപ്പെടാത്ത രാജാവ്’

Aswathi Kottiyoor
WordPress Image Lightbox