23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • പുതുക്കിയ സമയപട്ടിക ; സമയം കവർന്ന്‌ ട്രെയിൻ യാത്ര
Kerala

പുതുക്കിയ സമയപട്ടിക ; സമയം കവർന്ന്‌ ട്രെയിൻ യാത്ര

ഒരുവർഷത്തിനിടെ പാളത്തിൽ വേഗം കൂട്ടിയതിന്റെ പ്രയോജനം യാത്രക്കാർക്ക്‌ പ്രയോജനപ്പെടുത്താതെ റെയിൽവേയുടെ “പരിഷ്‌കാരം’. ആലപ്പുഴ വഴിയുള്ള വന്ദേഭാരത്‌ എക്‌സ്‌പ്രസിന്റെ വരവോടെ മധ്യകേരളത്തിലെയും വടക്കൻ കേരളത്തിലെയും മറ്റു ട്രെയിനുകൾ വൈകിയോടുന്ന സ്ഥിതിയായി. തിരുവനന്തപുരം–- കൊല്ലം സെക്‌ഷനിൽ 90 കിലോമീറ്റർ എന്നത്‌ 100 കിലോമീറ്ററായും കൊല്ലം–-കായംകുളം, കായംകുളം–-കോട്ടയം–-എറണാകുളം, കായംകുളം–-ആലപ്പുഴ–- എറണാകുളം എന്നീ സെക്‌ഷനുകളിൽ വേഗം 90 കിലോമീറ്ററായും വേഗം ഉയർത്തിയിരുന്നു. എറണാകുളം–-ഷൊർണ്ണൂർ സെക്‌ഷനിൽ 80 കിലോമീറ്ററും ഷൊർണ്ണൂർ–-മംഗളൂരു സെക്‌ഷനിൽ 110 കിലോമീറ്ററുമായാണ്‌ ഉയർത്തിയത്‌. ഞായറാഴ്‌ച നിലവിൽ വന്ന സമയപട്ടികയിൽ ഇതിന്റെ പ്രയോജനമില്ല.

ട്രെയിൻ എത്തിച്ചേരുന്നതിലെ 
സമയമാറ്റം:
ട്രെയിൻ, പുതുക്കിയ സമയം, ബ്രാക്കറ്റിൽ പഴയസമയം
●തിരുവനന്തപുരം–-കണ്ണൂർ ജനശതാബ്ദി (12082)- രാത്രി 12.5-0(11.30) ●എറണാകുളം –-തിരുവനന്തപുരം വഞ്ചിനാട്‌ (16303) -രാവിലെ 10(‌ 10.05) ●ആലപ്പുഴ –-കണ്ണൂർ എക്‌സിക്യൂട്ടീവ്‌ (16307)- രാത്രി 12.30( 10.50) ●കാരയ്‌ക്കൽ –-എറണാകുളം എക്‌സ്‌പ്രസ്‌ (16187) രാവിലെ 6.45( 7) ●ചെന്നൈ–-കൊല്ലം അനന്തപുരി (16832) പകൽ 11.45( 11.40) ●പുണെ–-കന്യാകുമാരി–-പകൽ (16381) 11.50( 12.30) ●മധുര–-തിരുവനന്തപുരം അമൃത എക്‌സ്‌പ്രസ്‌(16344)- രാവിലെ 4.55( 4.45) ●മംഗളൂരു–-തിരുവനന്തപുരം മലബാർ എക്‌സ്‌പ്രസ്‌ (16630) രാവിലെ 9( 9.05) ●ബംഗളൂരു–-കൊച്ചുവേളി ഹംസഫർ ‌(16320) രാവിലെ 9.55(9.35) ●നാഗർകോവിൽ–-കൊച്ചുവേളി (06420) 10.25(10.15) ●തിരുവനന്തപുരം–-നാഗർകോവിൽ (06433) 8.55(8.40) ●പുനലൂർ–-നാഗർകോവിൽ (06639) പകൽ 11.35(11.30) ●ഗുരുവായൂർ–-തിരുവനന്തപുരം ഇന്റർസിറ്റി (1634) രാവിലെ 9.45(9.55) ●കൊല്ലം –-എറണാകുളം മെമു(06-442) രാത്രി 12.30 (12.20) ●ഷൊർണ്ണൂർ–-എറണാകുളം മെമു (06017) രാവിലെ 7.45(6.50) ●കൊല്ലം–-എറണാകുളം മെമു(06778) പകൽ 12 (11.50) ●പുനലൂർ–- കൊല്ലം മെമു (06661) രാത്രി 8.40(9.05) ●ആലപ്പുഴ–- കൊല്ലം മെമു (06771) പകൽ 3.20 (3.15)

Related posts

അടുത്ത മാസം 13 ദിവസം ബാങ്ക് അവധി

Aswathi Kottiyoor

ഏഴഴകുള്ള ഏഴിലം… ഏഴോത്തിന്റെ സ്വന്തം വിനോദസഞ്ചാര ഇടമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

Aswathi Kottiyoor

പുനർജനിക്കുന്നു, കൊച്ചി പുറംകടൽ ഹാർബർ പദ്ധതി , തുറമുഖ ട്രസ്‌റ്റിന്റെ വിഷൻ 2047

Aswathi Kottiyoor
WordPress Image Lightbox