27.8 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • *71 മെഡലുകളുമായി ഇന്ത്യ; ചരിത്രത്തില്‍ ഏറ്റവും വലിയ മെഡല്‍ നേട്ടം*
Uncategorized

*71 മെഡലുകളുമായി ഇന്ത്യ; ചരിത്രത്തില്‍ ഏറ്റവും വലിയ മെഡല്‍ നേട്ടം*

*ഹാങ്ചൗ* | ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ തങ്ങളുടെ ഏറ്റവും വലിയ മെഡല്‍ വേട്ടയുമായി ഇന്ത്യ. ബുധനാഴ്ച അമ്പെയ്ത്ത് മിക്സഡ് കോമ്പൗണ്ട് ടീം ഇനത്തില്‍ ജ്യോതി സുരേഖ വെന്നം- ഓജസ് പ്രവീണ്‍ സഖ്യം സ്വര്‍ണം നേടിയതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം 71 ആയി ഉയര്‍ന്നു. ഇതോടെ 2018-ല്‍ ജക്കാര്‍ത്തയില്‍ സ്ഥാപിച്ച 70 മെഡലുകളെന്ന റെക്കോഡ് ഇന്ത്യ മറികടന്നു.

16 സ്വര്‍ണവും 26 വെള്ളിയും 29 വെങ്കലവും ഉള്‍പ്പെടെ 71 മെഡലുമായി ഇന്ത്യ നിലവില്‍ നാലാംസ്ഥാനത്ത് തുടരുകയാണ്. കടലുണ്ടിലൈവ്. ജക്കാര്‍ത്തയില്‍ 16 സ്വര്‍ണവും 23 വെള്ളിയും 31 വെങ്കലവും ഉള്‍പ്പെടെയായിരുന്നു ഇന്ത്യയുടെ മെഡല്‍ നേട്ടം 70-ല്‍ എത്തിയത്. അതേസമയം മെഡല്‍ പ്രതീക്ഷയുള്ള ഇനങ്ങള്‍ ബാക്കിനില്‍ക്കേ 100 മെഡലുകളെന്ന നേട്ടം ലക്ഷ്യമിടുകയാണ് ഇന്ത്യ.

ഇത്തവണ ഷൂട്ടിങ് റേഞ്ചിലാണ് ഇന്ത്യ തിളങ്ങിയത്. 22 മെഡലുകളാണ് ഷൂട്ടര്‍മാര്‍ ഇന്ത്യയ്ക്കായി വെടിവെച്ചിട്ടത്. അത്‌ലറ്റിക്‌സില്‍ 23 മെഡലുകള്‍ പിറന്നു.

Related posts

*ബൈക്കിൽ സഞ്ചരിച്ചു മദ്യവില്പന യുവാവ് പിടിയിൽ*

Aswathi Kottiyoor

എന്താണ് ദേശീയ പ്രതിരോധ കുത്തിവയ്പ്പ് ദിനം? അറിയേണ്ടതെല്ലാം

Aswathi Kottiyoor

ഭാഷ വശമില്ലാത്തത് മുതലെടുത്തു, അതിഥി തൊഴിലാളികളുടെ മകളെ പീഡിപ്പിക്കാൻ ശ്രമം, 58കാരൻ പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox