27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ഗുണ നിലവാരമില്ലാത്ത പാത്രങ്ങള്‍ക്ക് പൂട്ട് വീഴുന്നു ; ഐ.എസ്‌.ഐ മുദ്ര നിര്‍ബന്ധമാക്കുന്നു
Uncategorized

ഗുണ നിലവാരമില്ലാത്ത പാത്രങ്ങള്‍ക്ക് പൂട്ട് വീഴുന്നു ; ഐ.എസ്‌.ഐ മുദ്ര നിര്‍ബന്ധമാക്കുന്നു

തി​രു​വ​ന​ന്ത​പു​രം: ഗാര്‍ഹിക ആവശ്യത്തിനും മറ്റും ഉപയോഗിക്കുന്ന പാത്രങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ നടപടി കര്‍ശനമാക്കി കേന്ദ്ര സര്‍ക്കാര്‍. സ്റ്റെയിൻലെസ് സ്റ്റീല്‍, അലൂമിനിയം പാത്രങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ ഐ.എസ്‌.ഐ മുദ്ര നിര്‍ബന്ധമാക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ ഇതിനോടകം പുറത്തിറക്കിയിട്ടുണ്ട്.

2024 ഫെബ്രുവരി മുതലാണ് ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പാത്രങ്ങളില്‍ ഐ.എസ്‌.ഐ മുദ്ര നിര്‍ബന്ധമാക്കുക. മറ്റു രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന പാത്രങ്ങള്‍ക്കും പുതിയ നിയമം ബാധകമായിരിക്കും.

സ്റ്റെയിൻലെസ് സ്റ്റീല്‍, അലൂമിനിയം പാത്രങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ക്ക് ബി.ഐ.എസ് ലൈസൻസ് നിര്‍ബന്ധമാക്കുന്നതാണ്. ലൈസൻസ് നേടാൻ മൈക്രോ സംരംഭങ്ങള്‍ക്ക് ഒരു വര്‍ഷവും, ചെറുകിട സംരംഭങ്ങള്‍ക്ക് 9 മാസവും, വൻകിട സംരംഭങ്ങള്‍ക്ക് 6 മാസവും സമയം അനുവദിച്ചിട്ടുണ്ട്.ഗാര്‍ഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന സ്റ്റെയിൻലെസ് സ്റ്റീല്‍ സിങ്ക്, നോണ്‍സ്റ്റിക് എന്നീ പാത്രങ്ങളിലും ഐ.എസ്‌.ഐ മുദ്ര പതിപ്പിക്കേണ്ടതാണ്.

Related posts

രാത്രി അടുത്തുള്ള പുരയിടത്തിലേക്ക് കൊണ്ടുപോകും, 5 വയസ് മുതൽ പെൺകുട്ടിക്ക് പീഡനം, ബന്ധുവിന് 95 വര്‍ഷം തടവ്

Aswathi Kottiyoor

‘ഭീഷണിപ്പെടുത്തിയ ആളുടെ പേര് ശോഭാ സുരേന്ദ്രൻ വെളിപ്പെടുത്തണം’; ആരോപണം തള്ളി ഗോകുലം ഗോപാലൻ

Aswathi Kottiyoor

ഒഴിഞ്ഞ കുടിവെള്ള കുപ്പികളിൽ നാണയമിട്ട് ശേഖരിച്ചത് 25 ലക്ഷം, ഡയാലിസിസ് രോഗികൾക്ക് കൊച്ചി രൂപതയുടെ സമ്മാനം

Aswathi Kottiyoor
WordPress Image Lightbox