23.6 C
Iritty, IN
July 6, 2024
  • Home
  • Kerala
  • മേഖലാതല അവലോകന യോഗം ചൊവാഴ്ച്ച എറണാകുളത്ത്; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും
Kerala

മേഖലാതല അവലോകന യോഗം ചൊവാഴ്ച്ച എറണാകുളത്ത്; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും

മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നേതൃത്വത്തിൽ നടക്കുന്ന മേഖലാതല അവലോകന യോഗം ചൊവാഴ്ച എറണാകുളം ബോൾഗാട്ടി പാലസിൽ നടക്കും. എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളുടെ അവലോകന യോഗമാണ് നടക്കുക.

ഭരണ നേട്ടങ്ങൾ ജനങ്ങൾക്കു കൂടുതൽ അനുഭവവേദ്യമാക്കുക, സമയബന്ധിത പദ്ധതി നിർവഹണം ഉറപ്പാക്കുക, വിവിധ ജില്ലകളിലെ പ്രശ്‌നങ്ങൾക്കു പരിഹാരം കാണുന്നതിലൂടെ വികസന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് മേഖലാതല യോഗങ്ങൾ സംഘടിപ്പിക്കുന്നത്.

രാവിലെ 9.30 മുതൽ 1.40 വരെ ഈ നാലു ജില്ലകളിലെ പ്രധാന പദ്ധതികളുടേയും പരിപാടികളുടേയും അവലോകനവും ഉച്ചകഴിഞ്ഞ് 3.30 മുതൽ അഞ്ചു വരെ പോലീസ് ഓഫിസർമാർ പങ്കെടുക്കുന്ന ക്രമസമാധാന പ്രശ്‌നങ്ങളുടെ അവലോകനവും നടക്കും.

ദാരിദ്ര്യ നിർമ്മാർജന പദ്ധതികൾ, വിവിധ മിഷൻ പ്രവർത്തനങ്ങൾ, ദേശീയപാത, മലയോര, തീരദേശ ഹൈവേ വികസനം ഉൾപ്പെടെ ജില്ലകളിലെ പ്രധാന വികസന- ക്ഷേമ പദ്ധതികളുടെ പുരോഗതി, ജില്ലകൾക്ക് ആവശ്യമായ പുതിയ പദ്ധതികൾ തുടങ്ങിയവ യോഗം ചർച്ച ചെയ്യും.

ചീഫ് സെക്രട്ടറി, അഡിഷണൽ ചീഫ് സെക്രട്ടറിമാർ, പ്രിൻസിപ്പൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ, ജില്ലാ കളക്ടർമാർ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ, ഡെപ്യൂട്ടി കളക്ടർമാർ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.

Related posts

ഏതറ്റംവരെയും പോകും ; ഈ പോരാട്ടം കേരളത്തെ സംരക്ഷിക്കാൻ

Aswathi Kottiyoor

ലഹരിവസ്‌തുക്കൾ കണ്ടെത്താൻ അതിർത്തികളിൽ റെയ്‌ഡ് നടത്തും; സ്‌‌കൂൾ, കോളേജ് ബസ് സ്റ്റോപ്പുകളിൽ പട്രോളിംഗ് ശക്തമാക്കും: മുഖ്യമന്ത്രി

Aswathi Kottiyoor

സൂ​ര്യ​കാ​ന്തി​ക്കു പി​ന്നാ​ലെ മ​റ്റ് ഭ​ക്ഷ്യ​എ​ണ്ണ​ക​ളു​ടെ വി​ല​യും ഉ​യ​രു​ന്നു

Aswathi Kottiyoor
WordPress Image Lightbox